വഖഫ് പ്രമേയം അറബിക്കടലില്‍ ഒഴുകുമെന്ന് പറഞ്ഞ് കേരളത്തെയും നിയമസഭയെയും അവഹേളിച്ചു; സുരേഷ് ഗോപിക്ക് രാഷ്ട്രീയവും സിനിമയും വേര്‍തിരിച്ച് കാണാന്‍ കഴിയുന്നില്ല; ആഞ്ഞടിച്ച് ഇപി

രാഷ്ട്രീയവും സിനിമയും വേര്‍തിരിച്ചു കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കഴിയുന്നില്ലെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ തള്ളുമെന്ന് പറയുന്നത് ശരിയല്ല. സുരേഷ് ഗോപി ലോക്സഭയില്‍ നടത്തിയ പ്രസ്താവന കേരളത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെയും നിയമസഭയെയും അദ്ദേഹം അവഹേളിച്ചു എന്നും ഭരണഘടനാപരമായി പാസാക്കിയ പ്രമേയത്തെ ആണ് പാര്‍ലമെന്റില്‍ അവഹേളിച്ചതെന്നുംപറഞ്ഞു. പദവിക്ക് ചേരാത്ത അപക്വം ആയ പ്രതികരണമാണ് സുരേഷ് ഗോപി നടത്തിയത്. രാഷ്ട്രീയവും സിനിമയും വേര്‍തിരിച്ചു കാണാന്‍ സുരേഷ് ഗോപിക്ക് കഴിയുന്നില്ല. അത് സുരേഷ് ഗോപി തിരുത്തണം – ഇപി ജയരാജന്‍ പറഞ്ഞു.

വഖഫ് ഭേദഗതില്‍ രാജ്യസഭയില്‍ കൂടി പാസാകുന്നതോടെ വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ ഒഴുകിപ്പോകുമെന്നാണ് ഇന്നലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. വഖഫ് ഭേദഗതി ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സിപിഎം എംപി കെ രാധാകൃഷ്ണന്‍ പ്രസംഗത്തില്‍ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചതിനായിരുന്നു മറുപടി.

വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു കെ രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ പറഞ്ഞത്. 1987ല്‍ നടന്ന സമരത്തെക്കുറിച്ച് പറഞ്ഞ് ‘ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. പേര് പരാമര്‍ശിച്ചതോടെ, ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ എന്തെങ്കിലും പറയാനുണ്ടോ എന്ന് സുരേഷ് ഗോപിയോട് ചോദിച്ചു. ഇതില്‍ അനാവശ്യമായാണ് തന്റെ പേര് പരാമര്‍ശിക്കുന്നതെന്നും, കേരളത്തിന്റെ പ്രമേയം അറബിക്കടലിലേക്കാണെന്നം പറയുകയായിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ