ഭരണം ഉറപ്പാണ്; 12 ജില്ലകളിൽ മുന്നിലെത്തും, 80 സീറ്റിൽ കൂടുതൽ നേടുമെന്ന് ആവർത്തിച്ച് സി.പി.എം

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പെന്ന് സി.പി.ഐ.എം നേതൃത്വം ആവർത്തിക്കുന്നു.

12 ജില്ലകളിൽ ഇടതുപക്ഷം മുന്നിലെത്തുമെന്നും ഏത് സാഹചര്യത്തിലും 80 സീറ്റിൽ കുറയാതെ നേടുമെന്നും എൽ.ഡി.എഫ് നേതൃയോ​ഗത്തിലും സി.പി.ഐ.എം വ്യക്തമാക്കി.

നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ 80 സീറ്റുകൾ നേടുമെന്നും ഇടത് തരം​ഗമുണ്ടായാൽ നൂറിന് മുകളിൽ സീറ്റിലേക്ക് ഉയരുമെന്നും വിലയിരിത്തിയിരുന്നു.

14 ജില്ലകളിൽ മലപ്പുറവും എറണാകുളവുമാണ് യു.ഡി.എഫ് ജില്ലകളായി സി.പി.ഐ.എം വിലയിരുത്തിയത്. കേരള കോൺ​ഗ്രസ് (എം) മുന്നണിയിലെത്തിയതോടെ കോട്ടയത്ത് ഏഴ് സീറ്റു ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

ബിജെപി ഒരു സീറ്റിൽ പോലും ജയിക്കില്ലെന്നാണു പാർട്ടി വിലയിരുത്തൽ. എന്നാൽ ശക്തമായ മത്സരം നടന്ന കുറേ സീറ്റുകളിൽ രണ്ടാമതെത്തുമെന്നും വിശദീകരിക്കുന്നു.

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ