ഉമയ്ക്ക് എതിരെയുള്ള സി.പി.എം സൈബര്‍ ആക്രമണം; നീതിബോധം വിളമ്പുന്ന ജോ ജോസഫിന്റെ ഭാര്യയ്ക്ക് എന്താണ് പറയാനുള്ളതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് എതിരെ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന് എതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പോരാളി ഷാജി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിനെ തുടര്‍ന്നാണ് പ്രതികരണം.

ഒരു സ്ത്രീയെയാണ് ഇന്നലെ മുതല്‍ ഏറ്റവും ക്രൂരമായി സിപിഎം അധിക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഉമാ തോമസ് സ്ഥാനാര്‍ത്ഥിയായി വന്ന നിമിഷം മുതല്‍ അവര്‍ക്കെതിരായ അക്രമം തുടങ്ങിയെങ്കിലും, സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകളുടെ ഭാഷയില്‍ പറഞ്ഞാല്‍ അതിന് ഒരു ഇളവ് ഉണ്ടായിരുന്നു, 1തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന ഇളവ്. കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാള്‍ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതില്‍ പറയാനുള്ളതെന്ന് രാഹുല്‍ ഫെയ്‌സ്ബുക്കിലൂടെ ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു സ്ത്രീയെയാണ് ഇന്നലെ മുതല്‍ ഏറ്റവും ക്രൂരമായി CPM അധിക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഉമാ തോമസ് സ്ഥാനാര്‍ത്ഥിയായി വന്ന നിമിഷം മുതല്‍ അവര്‍ക്കെതിരായ അക്രമം തുടങ്ങിയെങ്കിലും, CPM ന്റെ സൈബര്‍ ഗുണ്ടകളുടെ ഭാഷയില്‍ പറഞ്ഞാല്‍ അതിന് ഒരു ഇളവ് ഉണ്ടായിരുന്നു, തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന ഇളവ്.

എന്താണ് CPM കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്? SFIക്കെതിരെ ക്യാംപസില്‍ ആരും മത്സരിക്കുവാന്‍ പാടില്ലായെന്ന കമ്മ്യൂണിസത്തില്‍ ഇന്‍ഹറിറ്റഡായ ഏക സംഘടനാ വാദമാണോ?
കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാള്‍ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതില്‍ പറയാനുള്ളത് ?

ഇക്കണ്ട തോന്നിവാസമൊക്കെ ചെയ്തിട്ട് ‘കടന്നലുകള്‍’ എന്ന് സ്വയം അവകാശപ്പെടുന്ന സൈബര്‍ ഗുണ്ടകളോട് പറയാനുള്ളത്, ബംഗാളിലും ഇങ്ങനെ കുറച്ച് അല്പ പ്രാണികള്‍ ഉണ്ടായിരുന്നു, അവരെ ‘തിരഞ്ഞെടുപ്പ്’ കൊണ്ട് ‘ചുട്ടെരിച്ചു’. അതില്‍ നിന്ന് ചില പ്രാണികള്‍ ഓടി രക്ഷപെട്ട് കേരളത്തിലെത്തി ‘പൊറോട്ട അടിക്കുന്നുണ്ട്’… നിങ്ങള്‍ക്കും നാളെകളില്‍ അതാണ് വിധി..

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍