കെ. റെയിലിന് എതിരെ സംസാരിക്കുന്നവര്‍ക്ക് നേരെ സി.പി.എം സൈബര്‍ ഗുണ്ടായിസം നടത്തുന്നു: കെ. സുധാകരന്‍

കെ റെയിലിനെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ സി.പി.എം സൈബര്‍ ഗുണ്ടായിസം നടത്തുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കെ റെയില്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കു നേരെ സി.പി.എം സൈബര്‍ സംഘം നടത്തുന്ന വന്യമായ ആക്രമണം നീതീകരിക്കാനാവാത്തതാണെന്ന് സുധാകരന്‍ പറഞ്ഞു.

കെ.റെയില്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കു നേരെ സി പി എം സൈബര്‍ സംഘം നടത്തുന്ന വന്യമായ ആക്രമണം നീതീകരിക്കാനാവാത്തതാണ്. വ്യക്തിഹത്യ നടത്തുകയാണ് ഇതു വഴി സിപിഎം ചെയ്യുന്നത്. വ്യക്തിസ്വാതന്ത്യത്തില്‍ മേലുള്ള ക്രൂരമായ കടന്നു കയറ്റമാണിത്.

സിപിഎം ഇംഗിതത്തിനു വഴങ്ങി ജീവിച്ചു കൊള്ളുക എന്നതാണ് അവര്‍ നല്‍കുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബര്‍ ആക്രമണങ്ങള്‍ക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് രീതി. കേരളം രാഷ്ട്രീയ പ്രബുദ്ധതയുടെ നാടല്ലേ? ഇത്രയും അധമമായ പ്രവൃത്തികള്‍ അനുവദിക്കാമോ?

കവി റഫീഖ് അഹമ്മദിനേയും കാരശ്ശേരി മാഷിനെപ്പോലുള്ളവര്‍ക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദാക്ഷിണ്യരഹിതമായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നീതിബോധമുള്ള മലയാളി സമൂഹം പ്രതികരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു