യച്ചൂരിക്ക് പരാതിയുമായി ബ്രാഞ്ച് സെക്രട്ടറിമാര്‍; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിക്ക് പരാതി നല്‍കി ആലപ്പുഴയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍. ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചത് അടക്കമുള്ള സംഭവങ്ങള്‍ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ലോക്കല്‍ സമ്മേളനം നടന്നപ്പോള്‍ പ്രതിനിധികള്‍ക്ക് പണം നല്‍കി സ്വാധീനിച്ചുവെന്നും എംഎല്‍എ ഓഫിസില്‍ ജോലി നല്‍കുന്നതിനായി യുവതിയില്‍ നിന്നും നേതാവ് പണം വാങ്ങിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരാതി കൈമാറിയിട്ടുണ്ട്. ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തുടര്‍ന്ന് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ സ്വര്‍ണപ്പണയ ക്രമക്കേടുമായി ബന്ധപ്പെട്ട് 5 ജീവനക്കാരെ പിരിച്ചുവിട്ടതിനെച്ചൊല്ലി പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു.

കായംകുളം പുതിയവിള ലോക്കല്‍ കമ്മിറ്റിയിലെ 4 അംഗങ്ങളും 2 ബ്രാഞ്ച് സെക്രട്ടറിമാരും രാജിക്കത്ത് നല്‍കിയിരുന്നു. 15 പാര്‍ട്ടി അംഗങ്ങള്‍ രാജിവയ്ക്കുമെന്ന് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ ആലോചിക്കാതെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതാണ് പ്രതിഷേധത്തിനു കാരണം.

Latest Stories

'മൂന്ന് വര്‍ഷം കൂടെയുണ്ടായിരുന്നിട്ടും അവന്‍റെ കഴിവ് തിരിച്ചറിയാന്‍ എനിക്കായില്ല'; ക്യാപ്റ്റന്‍സി കരിയറിലെ തന്‍റെ ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ഗംഭീര്‍

കാർ സീറ്റുകളിലെ പഞ്ഞി ക്യാൻസറിന് കാരണമാകുന്നുവെന്ന് പഠനം!

വൃത്തികെട്ട കോമാളി വേഷം, അറപ്പാകുന്നു..; സന്നിധാനന്ദനെയും വിധു പ്രതാപിനെയും അധിക്ഷേപിച്ച് പോസ്റ്റ്, ചര്‍ച്ചയാകുന്നു

50 ആം വയസിലും അവൻ ലോകകപ്പ് കളിക്കാൻ ഇന്ത്യൻ ടീമിൽ ഉണ്ടാകണം, അത്രയും മിടുക്കനായ താരമാണവൻ: യോഗ്‌രാജ് സിംഗ്

മുഖ്യമന്ത്രി പദത്തില്‍ നിന്ന് കെജ്രിവാളിനെ നീക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

മിഖായില്‍ മിഷുസ്റ്റിന്‍ വീണ്ടും റഷ്യന്‍ പ്രധാനമന്ത്രി; നിയമന ഉത്തരവിറക്കി പുടിന്‍; മന്ത്രിസഭാംഗങ്ങളെ ഉടന്‍ തിരഞ്ഞെടുക്കും

ലൈംഗിക പീഡനം; മദ്രസ ഇമാമിനെ കൊലപ്പെടുത്തി വിദ്യാർത്ഥികള്‍, പ്രായപൂർത്തിയാവാത്ത ആറ് പേർ കസ്റ്റഡിയിൽ

ദുബായില്‍ നിന്ന് പറന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് ഓടി..; കുറിപ്പുമായി രാജമൗലി, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

IPL 2024: 8 മത്സരങ്ങള്‍, 7 ടീമുകള്‍, ശേഷിക്കുന്നത് മൂന്ന് സ്ഥാനങ്ങള്‍; വഴിമുടക്കികളാവാന്‍ മുംബൈയും പഞ്ചാബും

IPL 2024: ഞാൻ ടീം അംഗങ്ങളോട് അത് ചോദിക്കാൻ പോകുകയാണ്, തോൽവിക്ക് പിന്നാലെ സഞ്ജു പറയുന്നത് ഇങ്ങനെ