ചരിത്രത്തില്‍ ആദ്യമായി പാർട്ടി ഓഫീസുകളില്‍ ഇന്ന് ദേശീയ പതാക ഉയരും; സ്വാതന്ത്ര്യദിനം ആഘോഷമാക്കാൻ സി.പി.എം

രാജ്യത്തിന്‍റെ എഴുപത്തിയഞ്ചാം സ്വതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ സിപിഎം. എകെജി സെന്‍റർ ഉൾപ്പെടെ സിപിഎമ്മിന്‍റെ ഓഫീസുകളിൽ ഇന്ന് ദേശീയ പതാക ഉയർത്തും. ചരിത്രത്തിൽ ആദ്യമായാണ്  ഓഫീസിൽ പതാക ഉയർത്തി വിപുലമായ ആഘോഷ പരിപാടികൾ സിപിഎം നടത്തുന്നത്.

സംസ്ഥാന കമ്മറ്റി ഓഫീസായ എകെജി സെന്‍ററില്‍ എ. വിജയരാഘവന്‍ രാവിലെ എട്ടിന് പതാക ഉയര്‍ത്തും. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തിൽ ആർഎസ്എസ് നിലപാടുകൾക്കെതിരായ വിപുലമായ പ്രചാരണ പരിപാടികളും സിപിഎം നടത്തും. ദേശീയതയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് പാർട്ടി ഓഫിസുകളിൽ പതാക ഉയർത്തിയുള്ള സ്വാതന്ത്ര്യ ദിനാഘോഷം.

ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് 75ആം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സിപിഎം കേരളത്തിൽ തീരുമാനിച്ചിരിക്കുന്നത്. 1947 ആഗസ്ത് 15നു ലഭിച്ചത് പൂർണ സ്വാതന്ത്ര്യമല്ലെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിൽ ഇക്കാലമത്രയും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സിപിഎം നടത്തിയിരുന്നില്ല. കേന്ദ്രകമ്മിറ്റി യോഗമാണു നിലപാട് തിരുത്തിയത്. സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് സ്ഥാപിക്കുന്ന പ്രചാരണ–ബോധവൽക്കരണ പരിപാടി നടത്താനാണ് തീരുമാനം.

കഴിഞ്ഞ കുറേ വർഷങ്ങളായി ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സിപിഎമ്മിന്‍റെ പോഷക സംഘടനകൾ വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് സ്വതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. ഭരണഘടനയുടെയും മതനിരപേക്ഷതയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യമാണ് ഈ സംഘടനകൾ സ്വാതന്ത്ര്യദിനത്തിൽ ഉയർത്തുന്നത്. എന്നാൽ പാർട്ടി എന്ന നിലയ്ക്ക് സിപിഎം ഇതുവരെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചിട്ടില്ല. ബിജെപിയും സംഘപരിവാറും ഇക്കാര്യം ഉന്നയിച്ച് നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

Latest Stories

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ