'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണമെന്ന നിർദേശവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും അത്തരം പ്രസ്താവനകളെ പാര്‍ട്ടി തളളിപറയുമെന്നും എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. അതേസമയം എം വി ഗോവിന്ദൻ ഉദ്ദേശിച്ചത് സജി ചെറിയാനെയും എ കെ ബാലനെയും. CPIM സംസ്ഥാന സമിതിയിൽ സജി ചെറിയാന് രൂക്ഷവിമര്‍ശനം ഉയർന്നു.

വിവാദ പ്രസ്താവന പാര്‍ട്ടിക്ക് ക്ഷീണമായെന്നും നേതാക്കൾ വിമർശിച്ചു. മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. വർഗീയത പ്രോത്സാഹിപ്പിക്കുന്ന ഒരു നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നും പാർട്ടിയുടെ ഭാഗത്തുനിന്ന് അത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം രാജ്യത്തെ ഏറ്റവും ശക്തമായ വർഗീയ വിരുദ്ധ പ്രസ്ഥാനമാണെന്ന് ഓർമ്മിപ്പിച്ചു.

സിപിഐഎമ്മിനെതിരെ ഇപ്പോൾ നടക്കുന്നത് കള്ളപ്രചാരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടാണ് പാർട്ടിക്കുള്ളത്. വർഗീയ വിരുദ്ധമല്ലാത്ത ഭാഷയിൽ ആര് സംസാരിച്ചാലും അതിനോട് യോജിപ്പില്ല. ജമാഅത്തെ ഇസ്‌ലാമിയുമായി ചേരാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒരു മടിയുമില്ലെന്നും എന്നിട്ടാണ് സിപിഐഎമ്മിനെ കടന്നാക്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്