'കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ സിപിഐഎമ്മിന് പങ്കുണ്ട്'; ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ സിപിഐഎമ്മിന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിഎൽഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമാണെന്നും വിഷയത്തിൽ ഗൗരവകരമായ അന്വേഷണം നടക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

അനീഷിന്റെ ആത്മഹത്യയിൽ സിപിഐഎം പ്രവര്‍ത്തകരുടെ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ചുകൂടെ ഗൗരവമായ ഈ വിഷയത്തെ കാണണം. സംസ്ഥാനത്ത് വ്യാപകമായി ബിഎല്‍ഒമാര്‍ പരാതി ഉന്നയിക്കുന്നുണ്ട്. ബിഎൽഒമാർക്ക് ജോലി ഭാരമാണ്. സിപിഐഎം എസ്ഐആർ ദുരുപയോഗപ്പെടുത്തുന്നുവെന്നും അതും ശക്തമായി എതിർക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

ബിജെപിയിൽ രണ്ട് ആത്മഹത്യ നടന്നു. എന്താണ് ബിജെപിയിൽ നടക്കുന്നത്. ആരോപണങ്ങളിലും സാമ്പത്തിക പ്രശ്നങ്ങളിലും ആടി ഉലയുകയാണെന്ന് വിഡി സതീശൻ വിമർശിച്ചു. ബിജെപിയുമായി തിരുവനന്തപുരത്ത് സിപിഐഎം കൂട്ടുകെട്ടാണെന്ന് വിഡി സതീശൻ ആരോപിച്ചു. അവിഹിത ബന്ധത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.

Latest Stories

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി