പയ്യന്നൂരിൽ സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം കൂട്ടുനിൽക്കുന്നു: വി. കുഞ്ഞികൃഷ്ണൻ

പയ്യന്നൂരിൽ സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ. രാവിലെ മുതൽ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നും ഉച്ചയ്ക്ക് ശേഷം അത് വ്യാപകമായി ചെയ്യുന്നുവെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു. ഇതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളൂർ, കാറമേൽ, കണ്ടോത്ത് മേഖലകളിൽ കള്ളവോട്ട് ചെയ്യുന്നു. പ്രിസൈഡിങ് ഓഫീസർമാർ ഇടപെടുന്നില്ല. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നു. വോട്ടർപട്ടികയിൽ ഫോട്ടോയുണ്ട്. വ്യാജ ഐഡി കാർഡിൽ വേറെ ഫോട്ടോയാണുള്ളത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം കള്ളവോട്ടിന് കൂട്ട് നിൽക്കുന്നു’ എന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

അതേസമയം, തൃക്കരിപ്പൂരിലും കള്ളവോട്ട് പരാതി ഉയർന്നിട്ടുണ്ട്. പിലിക്കോട്-പുത്തിലോട് 137 ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്‌തെന്നാണ് പരാതി. കള്ളവോട്ട് തടഞ്ഞ ബൂത്ത് ഏജന്റിനെ മർദിച്ചുവെന്നും യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. റീപോളിങ് വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

Latest Stories

സംസ്ഥാനത്ത് കനത്ത പോളിംഗ് തുടരുന്നു, അഞ്ച് മണിക്ക് 75.01 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു

ആറ് ലക്ഷം ഫോളോവേഴ്‌സുള്ള ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചു; സൈബർ ഡിപ്പാർട്ട്മെന്റിലെ ഏതവനായാലും കോടതി കയറ്റും: അഖിൽ മാരാർ

60 ശതമാനം പിന്നിട്ട് പോളിങ്; 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ അലി യൂസഫ് ഹര്‍ഷി കൊല്ലപ്പെട്ടു; ഹിസ്ബുള്ള തലവന്‍ നയിം ഖാസിമിന്റെ അനന്തരവനും പഴ്‌സനല്‍ സെക്രട്ടറിയുമായിരുന്നു ഹര്‍ഷി

ചൂടിൽ പൊള്ളി കേരളം: സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ആറ് മണിക്ക് പോളിങ് കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും; ജനാധിപത്യത്തില്‍ നല്‍കാവുന്ന കടുത്ത ശിക്ഷ വോട്ടര്‍മാര്‍ ഈ സര്‍ക്കാരിനു നല്‍കും: എ. കെ. ആന്റണി

ഇറാന്‍ അജണ്ട നിശ്ചയിച്ചപ്പോൾ, അമേരിക്ക നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ, ഇന്ത്യയുടെ ഇടപെടൽ ക്ഷയം തുറന്നുകാട്ടപ്പെട്ടപ്പോൾ, റഷ്യ–ചൈന–സ്പെയിൻ നിലപാടുകൾ പുതിയ ലോകക്രമം രേഖപ്പെടുത്തിയപ്പോൾ

പോളിങ് 50 ശതമാനത്തിലേക്ക്‌, എറണാകുളം മുന്നില്‍; 80 ശതമാനം കടക്കുമെന്ന് സൂചന

വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് സൗജന്യ യാത്രയൊരുക്കി ഊബർ; സേവനം എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രം

അസമിലും പുതുച്ചേരിയിലും വോട്ടര്‍മാരുടെ നീണ്ടനിര; 11 മണിവരെ അസമില്‍ 126 മണ്ഡലങ്ങളിലായി 38.9% പോളിംഗ്; പുതുച്ചേരിയില്‍ 37.1% പോളിംഗ്