'ജനയുഗത്തിന് എതിരായ വിമര്‍ശനം'; കെകെ ശിവരാമന് പരസ്യ താക്കീത് നല്‍കാൻ തീരുമാനം

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന് പരസ്യതാക്കീത് നല്‍കാന്‍ പാര്‍ട്ടി തീരുമാനം. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ മാനേജ്‌മെന്റിനെതിരേയും എഡിറ്റോറിയല്‍ ബോര്‍ഡിനേയും പരസ്യമായി വിമര്‍ശിച്ചതിനാണ് നടപടി. ഇന്ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ശിവരാമന് എതിരെ നടപടി വേണമെന്ന് ആദ്യം വിമർശനം ഉയര്‍ന്നത്. ഇതിന് പിന്നാലെ സംസ്ഥാന കൗണ്‍സിലിലും വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു. നാളത്തെ സംസ്ഥാന കൗണ്‍സിലില്‍ ശിവരാമന്റെ വിശദീകരണം നേരിട്ട് കേട്ടശേഷം നടപടി പരസ്യപ്പെടുത്തും.

ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ ഒരു ചിത്രം മാത്രം നല്‍കിയ ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു വിമര്‍ശനം. ഗുരുവിനെ അറിയാത്ത മാനേജ്‌മെന്റും എഡിറ്റോറിയല്‍ ബോര്‍ഡും ജനയുഗത്തിന് ഭൂഷണമല്ലെന്ന പരാമര്‍ശമാണ് നടപടിക്ക് ഇടയാക്കുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്