വി ശിവന്‍കുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടി; മതനിരപേക്ഷ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കുകയാണ് ചെയ്തതെന്ന് എംവി ഗോവിന്ദന്‍

രാജ്ഭവനിലെ ആര്‍എസ്എസ് ചിത്ര വിവാദത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മന്ത്രി വി ശിവന്‍കുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടിയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. മന്ത്രി നമ്മുടെ നാടിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കുകയാണ് ചെയ്തതെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രി വി ശിവന്‍കുട്ടി ഭരണഘടനാപരമായ രീതി ലംഘിച്ചുവെന്നാണ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. ഔദ്യോഗിക ചടങ്ങില്‍ ആര്‍എസ്എസ് ചിഹ്നം പ്രദര്‍ശിപ്പിച്ച രാജ്ഭവനാണ് ഭരണഘടനാപരമായ രീതികളെ ലംഘിച്ചിരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. സര്‍ക്കാര്‍ പരിപാടികളില്‍ പൊതുവില്‍ അംഗീകരിച്ച ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ നടത്തുന്ന പരിപാടികളിലോ പൊതുപരിപാടികളിലോ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ കൊടികളോ ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇത് സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങള്‍ രൂപപ്പെട്ട് കഴിഞ്ഞിട്ടും അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകുന്നില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടി ആര്‍എസ്എസ് പരിപാടിയാക്കുകയാണ് ഗവര്‍ണര്‍. ആര്‍എസ്എസ് അടയാളങ്ങളിലേക്ക് സര്‍ക്കാര്‍ പരിപാടികള്‍ തിരുകി കയറ്റുകയാണ്.

പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കാവിക്കൊടി പിടിച്ച യുവതിയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് കൃഷി മന്ത്രി രാജ്ഭവനിലെ പരിപാടികള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. സാധാരണമായ നിലപാടാണ് അതെന്ന് അന്ന് തന്നെ ചൂണ്ടികാണിച്ചതുമാണ്. പൊതു പരിപാടികളില്‍ അത്തരത്തിലുള്ള ചിഹ്നം ഉണ്ടാകില്ലായെന്ന് ഗവര്‍ണറും രാജ്ഭവനും അറിയിച്ചിരുന്നതാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്