ഭാര്യയോട് നഗ്‌നയായി വീഡിയോകോള്‍ ചെയ്യാനാവശ്യപ്പെട്ട് നിരന്തര നിര്‍ബന്ധം; ശാരീരിക മര്‍ദ്ദനം; ഭര്‍ത്താവിനെതിരേ കേസെടുത്ത് കേരള പൊലീസ്

നഗ്നയായി വീഡിയോകോള്‍ ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ. പാലായില്‍ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരേയാണ് 20-കാരി പരാതി നല്‍കിയത്.

സ്ഥിരമായി നഗ്നയായി വീഡിയോകോള്‍ ചെയ്യാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം വിസമ്മതിച്ചപ്പോള്‍ തന്നെ ശാരീരികമായി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് യുവതി നീലേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

ഇയാള്‍ ആളുകളില്‍നിന്ന് പണം വാങ്ങി യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയായിനിന്ന് വീഡിയോകോള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഇതിന് തയ്യാറാകാതിരുന്ന യുവതിയെ ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കിയെന്നുമുള്ള തെളിവുകള്‍ യുവതി കൈമാറിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ഗാര്‍ഹികപീഡനത്തിന് യുവാവിന്റെ പേരില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും