സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൽ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം; പരാതിയുമായി കോൺ​ഗ്രസ് നേതാവ്

സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കോൺ​ഗ്രസ് നേതാവിൻ്റെ പരാതി. മുൻ മന്ത്രി മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം.

കോൺഗ്രസ് നേതാവ് എം മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതികൾ വെളിപ്പെടുത്തൽ നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കേസ് എടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം കേസുമായി മുന്നോട്ട് പോവുന്നതിനിടെയാണ് സിപിഎം നേതാവിനെതിരെ സമാനമായ പരാതിയുമായി കോൺ​ഗ്രസ് നേതാവും രം​ഗത്തെത്തുന്നത്. നിലവിൽ രാഹുലിനെതിരെ ആരോപണം നടത്തിയ യുവതികളാരും പരാതി നൽകിയിട്ടില്ല.

മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക്, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണണൻ അടക്കമുള്ള നേതാക്കൾക്കെതിരെയാണ് നേരത്തെ സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്. ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങള്‍ അടക്കമാണ് സ്വപ്ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ച് സ്വപ്ന, കേസ് കൊടുത്താൽ കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും ഫേസ്ബുക്കിൽ അന്ന് കുറിച്ചിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ