നിയമസഭ തിരഞ്ഞെടുപ്പ്: കോൺഗ്രസിൽ ഇരട്ട പദവി വഹിക്കുന്ന മൂന്ന് ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റാൻ തീരുമാനം

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിലെ ഇരട്ട പദവി വഹിക്കുന്ന 3 ഡിസിസി അദ്ധ്യക്ഷന്മാരെ മാത്രം മാറ്റാൻ തീരുമാനം. പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ, എറണാകുളം ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ്, വയനാട് ഡിസിസി അദ്ധ്യക്ഷൻ ഐ.സി.ബാലകൃഷ്ണൻ എന്നിവരെയാണ് മാറ്റുന്നത്. വി.കെ ശ്രീകണ്ഠൻ എംപിയും മറ്റുള്ളവർ എംഎൽഎമാരുമാണ്. പുതിയ അദ്ധ്യക്ഷന്മാരെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും.

മോശം പ്രകടനം നടത്തിയ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർഗോഡ് ഡിസിസി
പ്രസിഡന്‍റുമാരെ മാറ്റാൻ തീരുമാനിച്ചെങ്കിലും ഉടൻ വേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് എത്തുകയായിരുന്നു. പക്ഷേ വൈകാതെ ഡിസിസികൾ പുന:സംഘടിപ്പിക്കും. ഹൈക്കമാൻഡുമായുള്ള ചർച്ചകൾ ഇന്നും തുടരും. കെപിസിസി അദ്ധ്യക്ഷണ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തുടരുകയാണ്.

അതിനിടെ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ഉമ്മൻചാണ്ടിയെ സ്വീകരിക്കാൻ പ്ലക്കാർഡുകളും പൂക്കളുമായി പ്രവർത്തകർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ആദ്യം വിമാനത്താവളത്തിന് പുറത്തെത്തിയ രമേശ് ചെന്നിത്തല വേഗത്തിൽ മടങ്ങി. പിന്നാലെ എത്തിയ ഉമ്മൻചാണ്ടിയെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ഉമ്മൻചാണ്ടി നയിക്കും എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രവർത്തകരെത്തിയത്.

Latest Stories

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി