മലപ്പുറത്ത് കെ സുധാകരൻ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിനെ തുടർന്ന് സംഘർഷം

മലപ്പുറത്ത് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുക്കുന്ന കോൺഗ്രസ് മേഖലാ കൺവൻഷനിലേക്ക്‌ എസ് എഫ് ഐ, ഡി.വൈ.എഫ്.ഐ, സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ മുദ്രാവാക്യം വിളിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തിയത്.

അതേസമയം, ധീരജിന്റെ കൊലപാതകത്തെ യൂത്ത് കോൺഗ്രസ് അപലപിച്ചു. വേദനാജനകമായ സംഭവമാണ് ഉണ്ടായത്. കഠാര രാഷ്ട്രീയത്തെ എല്ലാക്കാലത്തും തള്ളിപ്പറഞ്ഞ പ്രസ്ഥാനമാണ് യൂത്ത് കോൺഗ്രസ്‌. കെ എസ് യു, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ഉയർന്ന ആരോപണങ്ങളെപ്പറ്റി പരിശോധിക്കുന്നുണ്ടെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ് നുസൂർ പറഞ്ഞു. കൊലപാതകത്തിന്റെ പേരിൽ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐ.യും വ്യാപകമായി ആക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട് കലാപസമാനമായ അന്തരീക്ഷം താഴെത്തട്ടിൽ സൃഷ്ടിക്കാനുള്ള ആഹ്വാനം പല നവമാധ്യമ ഗ്രൂപ്പുകളിലും നൽകുന്നുമുണ്ട്. സിപിഎം നേതാക്കൾ പ്രവർത്തകരോട് സംയമനം പാലിക്കാൻ പറയണം. അല്ലായെങ്കിൽ ആക്രമണങ്ങളെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിരോധിക്കുക തന്നെ ചെയ്യും എന്നും നുസൂർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ