'സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല, വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും'; കെ മുരളീധരൻ

സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍. കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ടെന്നും കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണമെന്നും അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയതെന്നും കെ മുരളീധരൻ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതിലെ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. പാര്‍ട്ടിയിലും മുന്നണിക്കകത്തും ചർച്ച ചെയ്തിട്ട് മാത്രമേ ഇക്കാര്യം നടപ്പാക്കുവെന്നും അത് മുഖ്യമന്ത്രി തന്നെ സഭയിൽ പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. അതേസമയം വിദ്യാർത്ഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത്. കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട്. കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം. അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയത്’- കെ മുരളീധരൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. പത്ത് വർഷത്തിനിടെ എണ്ണം കൂട്ടി വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാനാണ് എന്നും കെ മുരളീധരൻ പറഞ്ഞു. കുടിക്കുന്നവർക്ക് നല്ല സാധനം കൊടുക്കണം. വി എം സുധീരന്‍റെ പരസ്യപ്രതികരണത്തിൽ തീരുമാനം എടുക്കേണ്ടത് കെപിസിസിയാണ്. സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും; അടുത്ത മാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്; സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ

'വീര്യം കുറഞ്ഞ മദ്യത്തെ കുറിച്ച് നല്ല നിർവചനം വേണം, നികുതി കുറയ്ക്കുന്ന നിലപാടുമായി എങ്ങനെ ബന്ധിപ്പിക്കാൻ കഴിയും'; മുഖ്യമന്ത്രിയുടെ മുഖമുദ്ര ഇരട്ടത്താപ്പെന്ന് എംവി ​ഗോവിന്ദൻ

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; അപ്രതീക്ഷിത മുഖങ്ങൾ എത്തിയേക്കുമെന്ന് സൂചന, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കും

തിരുവനന്തപുരം കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപി സേഫ് ആണ്; പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വന്നാൽ നേരിടും: വി. വി. രാജേഷ്

'ഞാന്‍ നിങ്ങള്‍ക്കെല്ലാം തരാം എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റാകാം, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എടുത്ത് കൊടുക്കുന്നതാണ് കമ്യൂണിസ്റ്റുകളുടെ പണി'; പരിഹസിച്ച് ട്രംപ്

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; കോട്ടയത്ത് 11കാരന്‍ ജീവനൊടുക്കി

ലഹരിക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ പോരാട്ടം, 3 വർഷത്തെ മാസ്റ്റർ പ്ലാൻ അമിത് ഷാ ഇന്ന് അവതരിപ്പിക്കും

'ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരിക്കില്ല, വിശദമായ ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയെടുത്ത തീരുമാനം ധീരത'; മാർ ജോസഫ് പാംപ്ലാനി

'വീര്യം കുറവാണെങ്കിലും മദ്യം തന്നെയാണ്, സ്കൂൾ കുട്ടികൾ ശീതള പാനീയം പോലെ ഉപയോഗിക്കും'; വീര്യം കുറഞ്ഞ മദ്യം അപകടകരമെന്ന് കാണിച്ച് 2018ൽ ഋഷിരാജ് സിംഗ് അയച്ച കത്ത് പുറത്ത്