തലസ്ഥാനത്ത് പത്താം ക്ലാസുകാരനെ ലഹരിസംഘം തട്ടിക്കൊണ്ടുപോയതായി പരാതി

തലസ്ഥാനത്ത് പത്താം ക്ലാസുകാരനെ ലഹരിസംഘം തട്ടിക്കൊണ്ടുപോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്തെ ഇടവിളാകത്ത് സ്വദേശി ആഷിക്കിനെയാണ് തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ നാലംഗ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയതായാണ് കുടുംബത്തിന്റെ പരാതി.

രാത്രി 7.45 നായിരുന്നു സംഭവം. ആഷിക്കിന്റെ മാതാപിതാക്കള്‍ വിദേശത്താണ്. അമ്മൂമ്മയുടെ ഒപ്പമാണ് കുട്ടി താമസിക്കുന്നത്. ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് കാര്‍ പോയതെന്നാണ് സംശയം. സംഭവത്തില്‍ ബന്ധുക്കള്‍ മംഗലപുരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആഷിക്കിന്റെ ഫോണില്‍ പൊലീസ് വിളിച്ചപ്പോള്‍ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാള്‍ ഫോണ്‍ എടുത്ത് അസഭ്യം പറഞ്ഞതായാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ചയും ആഷിക്കിനെ ബൈക്കിലെത്തിയ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നു. പിന്നാലെ കഞ്ചാവ് വലിക്കാന്‍ നല്‍കി. ഇത് ആഷിക്ക് വീട്ടില്‍ പറഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇപ്പോള്‍ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ