വിവാദങ്ങള്‍ക്കിടെ യൂറോപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മടങ്ങുന്നു

വിദേശ യാത്ര വിവാദം കൊഴുക്കുന്നതിനിടെ യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും. ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുത്തശേഷമാണ് മടക്കം.

യൂറോപ്യന്‍ പര്യടനത്തില്‍ മുഖ്യമന്ത്രി ഭാര്യക്കൊപ്പം മകളേയും കൊച്ചുമകനേയും കൊണ്ടുപോയത് വിവാദമായിരുന്നു. യാത്രയില്‍ ദുരൂഹത ഉണ്ടെന്നും മുന്‍ വിദേശ യാത്രകള്‍ കൊണ്ട് ഉണ്ടായ ഗുണം ജനത്തെ അറിയിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ യാത്രക്കുളള ചെലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അല്ലെന്നും അത് സ്വന്തം ചെലവില്‍ ആണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

Latest Stories

75 വയസാകുന്നതോടെ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്ന പരാമർശം; കെജ്‌രിവാളിന് മറുപടിയുമായി അമിത് ഷാ

സൂക്ഷിച്ചോ.., സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗിലെ ഭയാനക ദൗര്‍ബല്യം എടുത്തുകാട്ടി അമ്പാട്ടി റായിഡു

ഐപിഎല്‍ 2024: പേരിലല്ല പ്രകടനത്തിലാണ് കാര്യം, സൂപ്പര്‍ താരത്തെ മുംബൈ പുറത്താക്കണമെന്ന് സെവാഗ്

തെറ്റ് ചെയ്തത് താനല്ല, ആദ്യം വഞ്ചിച്ചത് കോണ്‍ഗ്രസ്; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി നിലേഷ് കുംഭാണി തിരിച്ചെത്തി

അഞ്ച് മാസം, പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും ഹിറ്റ്; 1000 കോടിയെന്ന ചരിത്രനേട്ടത്തിലേക്ക് മലയാളസിനിമ!

മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

'വലിയ വേ​ദനയുണ്ടാക്കുന്നു'; ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശം പരസ്യമായി തള്ളി കെകെ രമ

രാജ്ഭവനിലേക്ക് ഇനി വരില്ല; ഗവര്‍ണുമായി ഇനി തെരുവില്‍വെച്ച് കൂടിക്കാഴ്ച്ച നടത്താം; ആനന്ദബോസ് എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല; ആക്രമണം കടുപ്പിച്ച് മമത

ബുംറയുടെ വിഭാഗത്തില്‍ വരുന്ന അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ബോളര്‍, സ്‌നേഹം പ്രചരിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട യുവബോളറെ പ്രശംസിച്ച് ആകാശ് ചോപ്ര

പ്രതിസന്ധി ഒഴിയാതെ എയർ ഇന്ത്യ; കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി