കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിക്കുകയാണ്, ഒരു വന്ദേഭാരത് തന്നതുകൊണ്ട് കേരളത്തോടുള്ള അവഗണന മറയ്ക്കാനാകില്ല: മുഖ്യമന്ത്രി

കേരളത്തിന് പ്രത്യേക പരിഗണ നല്‍കുകയാണ് എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വന്ദേഭാരത് ട്രെയ്ന്‍ തന്നതുകൊണ്ട് മാത്രം കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന മറയ്ക്കാന്‍ സാധിക്കില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75-ാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രളയത്തിന് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് കേരളത്തിന് ബില്ല് അയച്ചവരാണ് കേന്ദ്ര സര്‍ക്കാര്‍. സഹായമായി നല്‍കിയ ഭക്ഷ്യധാന്യത്തിന് പോലും പിന്നീട് പണം ചോദിച്ചു. ആരെങ്കിലും അങ്ങനെ ചെയ്യുമോ?

പ്രതിസന്ധി ഘട്ടത്തില്‍ വിദേശ രാജ്യത്തുള്ളവര്‍ സഹായിക്കാന്‍ തയ്യാറായപ്പോള്‍ അതുപോയി വാങ്ങാന്‍ പോലും കേന്ദ്രം അനുമതി തന്നില്ല. ഇതാണോ കേന്ദ്രത്തിന്റെ സവിശേഷ പരിഗണന? കിഫ്ബിയേയും സഹകരണ ബാങ്കിനേയും വരെ തകര്‍ക്കാന്‍ ശ്രമം നടന്നു. സാമ്പത്തികമായി ഞെരുക്കി കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിക്കുകയാണ്.

എയിംസ്, റെയില്‍വേ മെഡിക്കല്‍ കോളേജ്, കോച്ച് ഫാക്ടറി, ശബരി റെയില്‍പാത എന്നിവയെല്ലാം യാഥാര്‍ഥ്യമാകാതെ കേരളത്തിന്റെ സ്വപ്നമായി ഇപ്പോഴും അവശേഷിക്കുകയാണ്. ഒരു വന്ദേഭാരത് ട്രെയിന്‍ തന്നതുകൊണ്ട് മാത്രം മറച്ചുവെക്കാന്‍ ആകുന്നതല്ല കേരളം നേരിടുന്ന വിവേചനവും അവഗണനയും.

ഒമ്പത് വര്‍ഷംകൊണ്ട് കേരളത്തിന് കിട്ടിയത് രണ്ട് ട്രെയിന്‍ മാത്രമാണ്. രാജ്യത്ത് 175 നഴ്സിങ് കോളേജുകള്‍ അനുവദിച്ചപ്പോള്‍ കേരളത്തിന് ഒന്നു പോലും ലഭിച്ചില്ല. നഴ്സിങ് രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാനത്തോട് ഇതില്‍പ്പരം അവഗണന ഒരു സര്‍ക്കാരിന് കാണിക്കാന്‍ സാധിക്കുമോ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.

Latest Stories

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!