ദേശീയ പാത ഇടിഞ്ഞ് വീണ സംഭവം; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ലെന്ന് മുഖ്യമന്ത്രി

ദേശീയ പാത ഇടിഞ്ഞ് താണതിലും വിളളല്‍ വീണതിലും പൊതുമരാമത്ത് വകുപ്പിനോ കേരളാ സര്‍ക്കാരിനോ ഒരു തരത്തിലുമുളള പങ്കുമില്ലെന്നും നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ് വിഷയത്തില്‍ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വീഴ്ച്ചകളെ വീഴ്ച്ചകളായി തന്നെ കണ്ട് നടപടികളിലേക്ക് കടക്കണമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി അവരുടെ ഉത്തരവാദിത്തം നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയ്ക്കുളള സ്ഥലം ഏറ്റെടുത്ത് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങളില്‍ ഒരു തരത്തിലുളള പങ്കാളിത്തവും നമ്മുടെ പൊതുമരാമത്ത് വകുപ്പിനോ കേരളാ ഗവണ്‍മെന്റിനോ ഇല്ല.

എല്ലാം അവരുടെ നിയന്ത്രണത്തിലാണ് നടക്കുക. അതുകൊണ്ടാണ് ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നാഷണല്‍ ഹൈവേയുടെ ചുമതല വഹിക്കുന്ന വകുപ്പ് തന്നെ ഫലപ്രദമായി ഇടപെടുന്നുവെന്ന വാര്‍ത്തകള്‍ വന്നിട്ടുളളത്. ഞങ്ങളെ കുറ്റപ്പെടുത്താന്‍ വാസനയുളളവര്‍ക്ക് കിട്ടിപ്പോയ ഒരു അവസരം. നാഷണല്‍ ഹൈവേയില്‍ ചിലയിടങ്ങളില്‍ ചില അപകടമുണ്ടായല്ലോ. അത് ഇവരുടെ കൊളളരുതായ്മയല്ലേ, ഇവരുടെ ഉത്തരവാദിത്തമല്ലേ എന്നാണ് അവര്‍ പറയുന്നത്.

ഒരു ചൊല്ലുണ്ട് എല്ലാം പറയാം മഹതാ എന്തും പറയാം വഷളാ എന്ന്. ആ അവസ്ഥ വെച്ച് എന്തും പറയുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിക്കുന്ന നിലയാണ്. എല്‍ഡിഎഫിന് അതില്‍ അഭിമാനം മാത്രമേയുളളു. ആ വര്‍ക്ക് നല്ല നിലയ്ക്ക് നടക്കണം. വീഴ്ച്ച വീഴ്ച്ചയായി കണ്ടുകൊണ്ട് നടപടികളിലേക്ക് കടക്കണം. അതെല്ലാം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ്. അത് അവര്‍ നിറവേറ്റുമെന്നു തന്നെയാണ് പ്രതിക്ഷീക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൊല്ലത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ