കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ മുൻ കെസിപിസി അധ്യക്ഷന്മാരുമായി ചർച്ച. മുൻ കെപിസിസി അധ്യക്ഷന്മാരെ എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചു. നാളെ എഐസിസിയുമായി ചർച്ച നടത്തും. കെ മുരളീധരൻ, കെ സുധാകരൻ, എം എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധീരൻ എന്നിവരെയും ഡൽഹിക്ക് വിളിപ്പിച്ചു. നേതാക്കളോട് അടിയന്തരമായി എത്താൻ നിർദേശം നൽകി. രാഹുൽ ഗാന്ധിയാണ് നേതാക്കളെ വിളിപ്പിച്ചത്. ഇന്ന് രാത്രിയിലെ വിമാനത്തിൽ യാത്ര തിരിക്കും. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.