‘മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല’; കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയിൽ വിമർശിച്ച് ഹൈക്കോടതി

മഴക്കാലമെടുക്കാനിരിക്കെ കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി. മഴക്കാല പൂർവശുചീകരണം, റോഡുകളുടെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണി എന്നിവ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു. നടപ്പാതയുടെ പണികളിൽ ഹൈക്കോടതി സമയപരിധിയും നിശ്ചയിച്ചു.

എം.ജി റോഡിന്റെ അവസ്ഥ എന്താണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഫുട്പാത്തിലെ സ്ലാബുകൾ പോലും മാറ്റിയിട്ടില്ല. മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല. പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മഴക്കാലം അടുത്തെത്തിയിട്ടും നടപടികൾ ഉണ്ടായിട്ടില്ല. മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

മുല്ലശ്ശേരി കനാലടക്കമുള്ളവയുടെ പണി പൂർത്തിയായിട്ടില്ല. മഴക്കാലത്ത് അവിടെ എന്താന്ന് സംഭവിക്കുക എന്നറിയില്ല. എല്ലാം ജനങ്ങൾ സഹിക്കുമെന്ന് കരുതരുതെന്നും ഹൈക്കോടതി പറഞ്ഞു. മഴക്കാല പൂർവശുചീകരണം, റോഡുകളുടെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണി എന്നിവ പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടു. നടപ്പാതകളുടെ പണി എന്ന് പുർത്തിയാക്കുമെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം നടപ്പാതകളുടെ പണികൾ മെയ് 30 നകം പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും