ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച: കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം; ഇല്ലെങ്കില്‍ സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുമെന്ന് എസ്എഫ്‌ഐ

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ. പത്താം ക്ലാസ്, പ്ലസ് വണ്‍ ക്രിസ്തുമസ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി വിവിധ യൂട്യൂബ് ചാനലുകള്‍ക്കും, ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും നല്‍കിയവര്‍ക്കെതിരെയും അത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും, യൂട്യൂബ് ചാനലുകള്‍ക്കുമെതിരെയും കര്‍ശന നടപടി സ്വീകരിക്കണം.

പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും, പ്ലസ് വണ്‍ ഗണിത ചോദ്യപേപ്പറുമാണ് ചോര്‍ത്തിയത്. എസ്എസ്എല്‍സി ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരുന്ന മാഫിയകള്‍ വിലസിയിരുന്ന ഒരു ഭൂതകാലം കേരളത്തിനുണ്ട്. എസ്.എഫ്.ഐ നടത്തിയ ഉഗ്രസമരങ്ങളുടെയും, ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെയും ഫലമായാണ് കേരളത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരുന്ന മാഫിയകളെ തുടച്ചുനീക്കാന്‍ കഴിഞ്ഞത്.

അത്തരം മാഫിയകള്‍ പുതിയ രൂപത്തില്‍ വീണ്ടും ഉടലെടുത്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി വലിയ സമരങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

Latest Stories

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്