കുട്ടികള്‍ മണ്ണ് തിന്നിട്ടില്ല; വിശദീകരണവുമായി ശിശുക്ഷേമ സമിതി

തിരുവനന്തപുരം കൈതമുക്കില്‍ നിന്നും ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക്. ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷന്റെ കണ്ടെത്തലുകളാണ് ശരിയെന്നും ഏറ്റമുട്ടലിന് ഇല്ലെന്നും ദീപക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൈതമുക്കില്‍ അതിദാരുണമായ സാഹചര്യത്തില്‍ കഴിഞ്ഞ കുടുംബത്തിലെ കുട്ടികള്‍ പട്ടിണി മാറ്റാന്‍ മണ്ണ് തിന്നിരുന്നു എന്ന കണ്ടെത്തലിലായിരുന്നു ശിശുക്ഷേമ സമിതി. എന്നാല്‍ കുട്ടികള്‍ മണ്ണ് തിന്നിരുന്നു എന്നത് കേട്ടുകേള്‍വി മാത്രമാണെന്നും സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു ബാലാവകാശ കമ്മീഷന്റെ വാദം.

കുട്ടികള്‍ മണ്ണ് കഴിച്ചിരുന്നു എന്ന് പരാതയില്‍ എഴുതിച്ചേര്‍ത്ത് അമ്മയുടെ ഒപ്പിട്ട് വാങ്ങി, ശിശുക്ഷേമ സമിതി തെറ്റായ മൊഴിയുണ്ടാക്കിയെന്നും ബാലാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു.

Latest Stories

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്