'മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോർത്ത് ബ്ലോക്കിൽ മൂന്നാം നിലയിൽ, ചെന്നിത്തലയും അനിൽകുമാറും പഴയ ഓഫീസിൽ തന്നെ'; മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു

പുതിയ യുഡിഎഫ് സർക്കാർ മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം, പുതിയ മന്ത്രിസഭയിലെ ശക്തനായ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ എന്നിവർ മുൻപ് മന്ത്രിമാരായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന അതേ പഴയ ഓഫീസുകളാണ് ഇത്തവണയും തെരഞ്ഞെടുത്തത്.

കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി. ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മറ്റ് മന്ത്രിമാരായി പി. കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി. പി. ജോൺ, അനൂപ് ജേക്കബ്, എ. പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി. സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ. ജെ. ജനീഷ്, കെ. എ. തുളസി, പി. കെ. ബഷീർ, എൻ .ഷംസുദ്ദീൻ, കെ. എം. ഷാജി, വി. ഇ. അബ്ദുൾ ഗഫൂർ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Latest Stories

'ഇടത് മൂല്യങ്ങൾ കൈവിടാതെ സി പി ജോണും ഷിബു ബേബി ജോണും'; വിഡിഎസ് ക്യാബിനറ്റിൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്‌ത്‌ മന്ത്രിസഭയിലേക്ക്

'ദിയയെ കണ്ടാൽ അശ്വിന്റെ അമ്മ ആണെന്നേ തോന്നൂ'; യുവതിയുടെ കമന്റിന് രൂക്ഷ മറുപടിയുമായി ദിയ കൃഷ്ണ

മന്ത്രിപദവിയിലെ മൂന്നാമൂഴം, ഉമ്മൻ ചാണ്ടി സർക്കാരിൽ അവസാന ഒരു വർഷം ആഭ്യന്തര മന്ത്രി; രമേശ് ചെന്നിത്തല വീണ്ടും മന്ത്രിയാകുമ്പോൾ

വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിച്ചു; കേന്ദ്ര നിർദേശം പാലിച്ച് വി. ഡി. സതീശൻ സർക്കാർ

ചരിത്രത്തിൽ ഇതാദ്യം; സത്യപ്രതിജ്ഞാ വേദിയിൽ പ്രതിപക്ഷ നേതാക്കൾക്കും ഇരിപ്പിടം

രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും സത്യപ്രതിജ്ഞ ചെയ്‌തു

സത്യപ്രതിജ്ഞാ വേദിയിൽ ഇരിപ്പിടം പോലും കിട്ടാതെ എംഎൽഎമാരും പാർട്ടി നേതാക്കളും; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ട് പോലീസ്

'നയിക്കാൻ വി ഡി'; കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്‌തു

സത്യപ്രതിജ്ഞ ചടങ്ങിന് നേതാക്കൾ എല്ലാം എത്തി; ഇളകിമറിഞ്ഞ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം

'ഞാൻ ഹാപ്പിയാണോ എന്നതല്ല, ജനങ്ങൾ ഹാപ്പിയാണോ എന്നതാണ് പ്രധാനം'; ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയിൽ ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഒരുക്കും: രമേശ് ചെന്നിത്തല