വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പിണറായിയുടെ മോഹം മലർപ്പൊടിക്കാരന്റെ സ്വപ്നം; വാർത്താസമ്മേളനം ആളുകളെ ആകർഷിക്കാൻ കഴിഞ്ഞെന്നും രാജ്മോഹൻ ഉണ്ണിത്താൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് വിണ്ടും മുഖ്യമന്ത്രിയാവുക എന്ന പിണറായി വിജയന്റെ മോഹം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ.

പിണറായി വിജയൻ വിചാരിക്കുന്നത് പോലെ നിസാരമല്ല ഈ തിരഞ്ഞെടുപ്പ്. കോൺ​ഗ്രസിന്റെ ആവനാഴിയിലെ അവസാനത്തെ ആയുധവും ഒരു ​സർക്കാർ ഉണ്ടാക്കാൻ ഞങ്ങൾ പുറത്തെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭരണത്തുടർച്ചയ്ക്കായി മറ്റൊരു കാലത്തും ഇല്ലാത്ത രീതിയിലുള്ള പിആർ വർക്ക് ഈ സർക്കാർ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിന്റെ ചാറ്റ് വാക്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് മാധ്യമമെടുത്താലും പരസ്യത്തിന്റെ പെരുമഴക്കാലമാണ്. ഇത്രയും പരസ്യം ഒരു സർക്കാരും ഒരു കാലത്തും കൊടുത്തിട്ടില്ല. വീക്ഷണവും ജയ്ഹിന്ദും എല്ലാം നടന്നു പോവുന്നത് സർക്കാരിന്റെ പരസ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19ന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനങ്ങളിലൂടെ ജനഹൃദങ്ങളിൽ കയറിയെന്നും അദ്ദേഹം സമ്മതിച്ചു. പിണറായിയുടെ പഴയ മുഖമല്ല ഇപ്പോഴുളളതെന്നും കുറേ ആളുകളെ ആകർഷിക്കാൻ കഴിഞ്ഞെന്നത് ന​ഗ്നസത്യമാണെന്നും ഉണ്ണിത്താൻ പറഞ്ഞു.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് അധികാരത്തിൽ വന്നില്ലെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് എന്നൊരു പാർട്ടി കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തേണ്ടി വരും എന്നും അദ്ദേഹം കൂട്ടിചേർത്തു.

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ