കേരളത്തിലെ കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നത് അപമാനകരം; നിതിൻ രണ്ടാമത്തെ രോഹിത് വെമുല: രമേശ് ചെന്നിത്തല

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. നിതിൻ രണ്ടാമത്തെ രോഹിത് വെമുലയാണെന്നും കേരളത്തിലെ ഒരു കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നുവെന്നത് അപമാനകരമായ സംഭവമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് വർഷം മുമ്പ് സമാനമായ മറ്റൊരു സംഭവം കോളേജിൽ നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്. ശക്തമായ അന്വേഷണം നടക്കണം. ലോൺ ആപ്പുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങൾ അസംബന്ധമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

‘വിഷുദിനത്തിൽ മകനെ കാത്തിരുന്ന മാതാപിതാക്കൾക്ക് കാണേണ്ടി വന്നത് മൃതദേഹമാണ്. എന്ത് ക്രൂരതയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ജീവനൊടുക്കിയതാണോ എന്നതിൽ മാതാപിതാക്കൾക്ക് സംശയമുണ്ട്. കേരളത്തിലെ ഒരു കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നുവെന്നത് എത്ര അപമാനകരമായ സംഭവമാണ്’ അദ്ദേഹം പറഞ്ഞു.

യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മൃതദേഹം വീട്ടിലെത്തിച്ചിട്ട് കോളേജിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവർ ആരും വന്നില്ല. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന് ഒരു വിദ്യാർത്ഥിയുടെ മരണത്തിൽ ഒന്നും പറയാനില്ലെന്ന് പറയുന്നത് എത്ര ക്രൂരമാണെന്നും ചെന്നിത്തല ചോദിച്ചു.

Latest Stories

ശബരിമല സ്വർണ കൊള്ളക്കേസ്; ദേവസ്വം ബോർഡ് മുൻ അംഗം കെ. പി. ശങ്കരദാസിന് ജാമ്യം

വെന്തുരുകി കേരളം, ചൂട് തുടരും; പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ല; യുദ്ധത്തിനെതിരായ പോരാട്ടം ഇനിയും തുടരും; മറുപടിയുമായി മാര്‍പാപ്പ

മഥുര ബോട്ട് അപകടം; മുങ്ങി മരിച്ചവരുടെ എണ്ണം 15 ആയി

ഒടുവിൽ അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ; സംസ്ഥാനത്ത് ആകെ പോളിങ് 78.27%

എഐഎഡിഎംകെയും ബിജെപിയും തമിഴ്നാടിനെ പിന്നോക്കാവസ്ഥയിലേക്ക് മാറ്റും; ഉദയനിധി സ്റ്റാലിൻ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ; വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

നേമത്ത് അയ്യായിരം വോട്ടിന് ഞാൻ വിജയിക്കും; തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹത : വി. ശിവൻകുട്ടി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ് നുസൂർ സിപിഎമ്മിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് എം. വി. ഗോവിന്ദൻ

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്കറിയാം..