കാശിമാല വെനീഷ്യന്‍ ഡക്കാറ്റ് സ്വര്‍ണത്തില്‍; കണ്ണൂരില്‍ കണ്ടെത്തിയത് അമൂല്യ നിധി ശേഖരമെന്ന് പുരാവസ്തു വകുപ്പ്

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയത് അമൂല്യ നിധി ശേഖരമെന്ന് പുരാവസ്തു വകുപ്പ്. നിധി ശേഖരത്തില്‍ കണ്ടെത്തിയ നാണയങ്ങളും ആഭരണങ്ങളും പുരാതനവും അമൂല്യവുമാണെന്നും പുരാവസ്തു വകുപ്പ് അറിയിച്ചു. നിധി എഡി 1826ന് ശേഷം കുഴിച്ചിട്ടതാണെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍.

കണ്ടെത്തിയ നിധി ശേഖരത്തിലുണ്ടായിരുന്ന ആഭരണം വെനീഷ്യന്‍ ഡക്കാറ്റ് സ്വര്‍ണം ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. നിധി ശേഖരത്തിലെ കാശിമാലയാണ് വെനീഷ്യന്‍ ഡക്കാറ്റ് സ്വര്‍ണം ഉപയോഗിച്ച് നിര്‍മ്മിച്ചത്. ഇതോടൊപ്പം വീരകായന്‍ പണം, ആലി രാജയുടെ കണ്ണൂര്‍ പണം, ഇന്തോ-ഫ്രഞ്ച് നാണയങ്ങളും പുതുച്ചേരി നാണയങ്ങളും ശേഖരത്തിലുണ്ട്.

പുരാവസ്തു വകുപ്പ് ഇവയുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിപ്പായില്‍ ചെങ്ങളായി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് മഴക്കുഴി നിര്‍മ്മാണത്തിനിടെ നിധി ശേഖരം ലഭിച്ചത്. സ്വര്‍ണ നാണയങ്ങളും ആഭരണവും ഉള്‍പ്പെടെയാണ് കുഴിയെടുക്കുമ്പോള്‍ തൊഴിലാളികള്‍ കണ്ടെത്തിയത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി