കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വെല്ലുവിളിച്ച് ആലഞ്ചേരി; 'റിപ്പോര്‍ട്ട് അംഗീകരിക്കില്ല, പ്രസിദ്ധീകരിക്കണമെന്ന ആവശ്യം തള്ളി'

സിറോ മലബാര്‍ സഭാ ഭൂമി ഇടപാടിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് കര്‍ദ്ദിനാള്‍ വൈദിക സമിതി യോഗത്തെ അറിയിച്ചു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും കര്‍ദിനാള്‍ തള്ളി. ഇതേ തുടര്‍ന്ന് യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഭൂമി ഇടപാടില്‍ അടുത്ത ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും. വസ്തുതകള്‍ പുറത്തു കൊണ്ടുവന്നവരെ അപമാനിക്കരുതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ജനുവരി നാലിന് ഭൂമി വിവാദവും ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം കര്‍ദിനാളിനെ ഒരു സംഘം തടഞ്ഞുവെച്ചെന്ന് ചുണ്ടിക്കാട്ടി മാറ്റിവെച്ചിരുന്നു. പിന്നീടു നടന്ന സീറോ മലബാര്‍ സഭാ സിനഡ് ഭൂമിവിഷയം വിശദമായി ചര്‍ച്ച ചെയ്യുകയും പഠിക്കാന്‍ അഞ്ചംഗ മെത്രാന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഭൂമി വിവാദത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന വൈദികരോട് സമവായമുണ്ടാക്കണമെന്നു സിനഡ് ആവശ്യപ്പെട്ടെങ്കിലും വൈദിക സമൂഹം ഇതു തള്ളുകയായിരുന്നു. തുടര്‍ന്ന് കര്‍ദിനാള്‍ ഭൂമി വിഷയം പഠിക്കാന്‍ രണ്ടു വൈദികരുള്‍പ്പെട്ട അഞ്ചംഗ സമിതിയെ വീണ്ടും നിയോഗിച്ചിരുന്നു.

എറണാകുളം- അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് തുടങ്ങാനായി കാലടിക്കടുത്തു മറ്റുരൂല്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങള്‍ വീട്ടാന്‍ രൂപതയുടെ അഞ്ചു സ്ഥലങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് എറണാകുളം-അങ്കമാലി അതിരൂപതയെയും സീറോ മലബാര്‍ സഭയെ തന്നെയും സമ്മര്‍്ദ്ദത്തിലാഴ്ത്തിയ ഭൂമിയിടപാട് വിവാദമായി മാറിയത്.

Latest Stories

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ