ഇസ്ലാമിനെയും ശബരിമലയെയും അപമാനിക്കുന്ന കവിത പ്രസിദ്ധീകരിച്ചെന്ന് ആരോപണം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മാഗസിനെതിരെ എ.ബി.വി.പിയും എം.എസ്.എഫും

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ മാഗസികയ്‌ക്കെതിരെ പ്രതിഷേധവുമായി എംഎസ്എഫും എബിവിപിയും. മാഗസിനില്‍ പ്രസിദ്ധീകരിച്ച മൂടുപടം എന്ന കവിത ഇസ്‌ലാം മതത്തേയും ബുദ്ധക്കണ്ണ് എന്ന കവിത ശബരിമലയേയും അപമാനിക്കുന്നതാണെന്നാണ് പ്രതിഷേധക്കാരുടെ അവകാശവാദം. മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായും പരാമര്‍ശങ്ങളുണ്ടെന്നും എബിവിപി ആരോപിക്കുന്നു.

അതേസമയം മാഗസിന്‍ പിന്‍വലിച്ചുവെന്ന രീതിയില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ നിഷേധിച്ചു. പരാതിയെ കുറിച്ച് അന്വേഷിച്ച് തീരുമാനമെടുക്കുമെന്നാണ് രജിസ്ട്രാര്‍ വ്യക്തമാക്കിയത്. പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ്ലാമിലെ സ്വര്‍ഗ നരക വിശ്വാസങ്ങളേയും നിന്ദ്യമായ ഭാഷയില്‍ അവഹേളിക്കുന്നതാണ് ആദര്‍ശ് എന്ന വിദ്യാര്‍ത്ഥിയുടെ മൂടുപടമെന്ന കവിതയെന്നാണ് എംഎസ്എഫ് നേതാവ് മിസ്ഹബ് കിഴരിയൂര്‍ ആരോപിക്കുന്നത്.

പോസ്റ്റ് ട്രൂത്ത് എന്ന പേരില്‍ ഇറക്കിയ മാഗസിനില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഴുവന്‍ രാജ്യവിരുദ്ധ കവിതകളും കഥകളുമാണെന്നാണ് എബിവിപി, ഇസ്ലാമിലെ സ്വര്‍ഗ നരക വിശ്വാസങ്ങളേയും നിന്ദ്യമായ ഭാഷയില്‍ അവഹേളിക്കുന്നതാണെന്ന് മാഗസിനിലെ കവിതയെന്ന് എംഎസ്എഫ് നേതാവ് മിസ്ഹബ് കിഴരിയൂര്‍ ആരോപിക്കുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്നൊക്കെ വീമ്പ് പറഞ്ഞ് സെലക്ടീവ് ആവിഷ്‌കാരമാണ് മാഗസിനില്‍ കാണിക്കുന്നതെന്നാണ് മിസ്ഹബ് കിഴരിയൂര്‍ ആരോപിക്കുന്നത്. പോസ്റ്റ് ട്രൂത്ത് എന്ന പേരില്‍ ഇറക്കിയ മാഗസിനില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഴുവന്‍ രാജ്യവിരുദ്ധ കവിതകളും കഥകളുമാണെന്നാണ് എബിവിപിയുടെ ആരോപണം.

Latest Stories

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും