മിണ്ടാപ്രാണിയുടെ വാല്‍ മുറിച്ച് ക്രൂരവിനോദം; പശുക്കുട്ടിയുടെ  വായ് കൂട്ടിക്കെട്ടി  മുറിച്ച വാല്‍ മരത്തില്‍ തൂക്കി

മദ്യലഹരിയില്‍ പശുവിന്റെ വാല്‍ മുറിച്ച് സാമൂഹിക വിരുദ്ധര്‍. കുറിച്ചി ഔട്ട് പോസ്റ്റ് കവലയില്‍ ടെസിയുടെ ഒരു വയസു പ്രായമായ പശുക്കിടാവാണ് ആക്രമണത്തിനിരയായത്. കയറു കൊണ്ട് വായ മുറുക്കി കെട്ടിയതിനു ശേഷമാണ് വാല്‍ മുറിച്ചത്. വാല്‍ അടുത്തുള്ള മരത്തില്‍ തൂക്കിയിടുകയും ചെയ്തു.

മകള്‍ക്കും അമ്മയ്ക്കും ഒപ്പമാണ് ടെസി താമസിക്കുന്നത്. വിഷുവിന്റെ തലേന്ന് ടെസിയും മകളും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയിരുന്നു. അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അന്നു രാത്രിയിലാണ് സമീപത്തെ പഞ്ചായത്ത് മൈതാനത്ത് കെട്ടിയിരുന്ന പശുക്കിടാവിനെ ക്രൂരവിനോദത്തിനിരയാക്കിയത്. പിറ്റേന്നു രാവിലെയാണ് വീട്ടുകാര്‍ കാര്യമറിയുന്നത്. ഉടന്‍ തന്നെ മൃഗഡോക്ടറെ എത്തിച്ച് ചികിത്സ നല്‍കി. മുറിഞ്ഞ ഭാഗത്ത് തുന്നലുമിട്ടു.

മദ്യപന്മാരുടേയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടേയും താവളമാണ് ടെസിയുടെ വീടിനടുത്തുള്ള പഞ്ചായത്ത് മൈതാനം. സംഭവത്തില്‍ ചിങ്ങവനം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി