എംടിയുടെ വീട്ടിലെ മോഷണം; ആഭരണങ്ങള്‍ വിറ്റത് വിവിധയിടങ്ങളില്‍; പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ്

എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. എംടിയുടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ വീട്ടില്‍ നിന്നാണ് 26 പവന്‍ ആഭരണങ്ങള്‍ മോഷ്ടിച്ചത്.

രാവിലെ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടിലെ പാചകക്കാരിയായ കരുവിശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മോഷ്ടിച്ച സ്വര്‍ണം കോഴിക്കോട്ടെ വിവിധ കടകളിലായി വിറ്റെന്നായിരുന്നു പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. സെപ്റ്റംബര്‍ 29-30 തീയകതികളിലാണ് മോഷണം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ കേസെടുത്ത നടക്കാവ് പൊലീസ് ആയിരുന്നു അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. മോഷണം നടന്ന ദിവസങ്ങളില്‍ എംടിയും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല. തിരികെ എത്തി അലമാര തുറന്നപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്.

മൂന്ന് മാല, ഒരു വള, രണ്ട് ജോഡി കമ്മല്‍, ഡയമണ്ടിന്റെ ഒരു ജോഡി കമ്മല്‍, മരതകം പതിച്ച ലോക്കറ്റ് തുടങ്ങിയവയാണ് പ്രതികള്‍ മോഷ്ടിച്ച് വിവിധ ഇടങ്ങളിലായി വിറ്റഴിച്ചത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ