തോട്ടടയിലെ ബോംബേറ് പ്ലാന്‍ ബി, വാളുമായി വെട്ടാന്‍ നാലംഗ സംഘം; കുറ്റം സമ്മതം നടത്തി മിഥുന്‍

കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതി മിഥുന്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. ബോംബ് നിര്‍മ്മിച്ചത് താനാണെന്നും അക്ഷയും ഗോകുലും ബോംബ് നിര്‍മ്മിക്കാന്‍ സഹായിച്ചു എന്നും മിഥുന്‍ മൊഴി നല്‍കി.

ബോംബേറ് പ്ലാന്‍ ബി ആണെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രധാനപ്രതി മിഥുനിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഈ പ്ലാന്‍. ഇതിന് പുറമെ വാളുപയോഗിച്ച് ആക്രമിക്കാനും പദ്ധതിയിട്ടിരുന്നു. ഇത് അനുസരിച്ച് ഏച്ചൂര്‍ സ്വദേശി സനാദ് ഉള്‍പ്പെടെ നാല് പേര്‍ വാളുമായി സംഭവസ്ഥലത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കേസിലെ പ്രധാനപ്രതി മിഥുന്‍ കഴിഞ്ഞ ദിവസം എടക്കാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. കേസിലെ മൂന്നാമത്തെ പ്രതിയായ ഏച്ചൂര്‍ സ്വദേശി ഗോകുലും അറസ്റ്റിലായി. വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസിലാണ് പ്രധാനപ്രതി മിഥുന്‍ പിടിയിലായിരിക്കുന്നത്.

മിഥുനും അറസ്റ്റിലായ അക്ഷയും ചേര്‍ന്നാണ് മേലേ ചൊവ്വയിലെ പടക്ക നിര്‍മാണ ശാലയില്‍ നിന്ന് പടക്കം വാങ്ങുകയും ബോംബ് നിര്‍മ്മിക്കുകയും ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബോംബുമായെത്തി കല്യാണ പാര്‍ട്ടിക്ക് നേരെ എറിയുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മിഥുന് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് മുന്നില്‍ മിഥുന്‍ കീഴടങ്ങിയത്. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്ത് കൂടിയാണ് മിഥുന്‍.

മുന്ന് ബോംബുകളാണ് സംഘത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നത്. ആദ്യം ബോംബെറിഞ്ഞത് മിഥുനാണ്. ഈ ബോംബേറില്‍ ആര്‍ക്കും കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല. രണ്ടാമത് അക്ഷയ് എറിഞ്ഞ ബോംബാണ് സംഘത്തിലുള്ള മറ്റുള്ളവരുടെ കയ്യില്‍ തട്ടി ജിഷ്ണുവിന്റെ തലയില്‍ പതിച്ചത്. മറ്റൊരു ബോംബ് ജിഷ്ണുവിന്റെ കയ്യിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആ ബോംബ് പൊട്ടാതെ തന്നെ സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. പൊട്ടാത്ത ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കിയിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ