വെളുപ്പിച്ച യൂട്യൂബേഴ്‌സിനും പണി വീഴും; തട്ടിപ്പിനിരയായത് പ്രമുഖരടക്കം, പുരാവസ്തുവകുപ്പ് പരിശോധന നടത്തും

മോശയുടെ വടി, യേശുവിനെ ഒറ്റിക്കൊടുത്ത മുപ്പത് വെള്ളിക്കാശില്‍ രണ്ടെണ്ണം, രാജസിംഹാസനം, രാജാക്കന്മാരുടെ വാളുകള്‍, അപൂര്‍വ്വ വിശുദ്ധ ഗ്രന്ഥങ്ങള്‍, യേശുവിന്റെ തിരുശേഷിപ്പ് അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുരാവസ്തുക്കളുടെ പട്ടിക നിരത്തി തട്ടിപ്പ് നടത്തിയ മോന്‍സണ്‍മാവുങ്കലിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം, ഡിഐജി സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മോഹന്‍ലാല്‍, മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്രയും പ്രമുഖ വ്യക്തികളെ കൂടെ നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട് അറസ്റ്റിലായ മോന്‍സന്‍.

കൊച്ചി കലൂരിലെ വൈലോപ്പിള്ളി ലൈനില്‍ സ്ഥിതി ചെയ്യുന്ന അത്യാഢംബര വീട് പുരാവസ്തു മ്യൂസിയമാക്കി, വരുന്നവരെയെല്ലാം പറഞ്ഞ് പറ്റിച്ച് വിദേശത്തു നിന്നും കോടികള്‍ ലഭിക്കാനുണ്ടെന്നും, അത് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് മുടങ്ങിക്കിടക്കുകയാണെന്നും പണം ലഭിക്കാനായി രണ്ടുകോടി രൂപ വേണം എന്നാവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇതിലൂടെ ഏതാണ്ട് പത്തുകോടി രൂപ നഷ്ടപ്പെട്ടവരുടെ പരാതിയിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും, ചേര്‍ത്തല സിഐയും ഇയാള്‍ക്ക് വേണ്ടി പലതവണ പരാതിക്കാരെ ഭിഷണിപ്പെടുത്തിയതായും, അന്വേഷണം അട്ടിമറിച്ചതായും തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ആളുകള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുമുണ്ട്. എന്നാല്‍ ഉന്നതരായ പലരും മാനഹാനി ഭയന്ന് പുറത്തു പറയാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രം.

2018ഓടെയാണ് ഇയാള്‍ മാധ്യമങ്ങളിലടക്കം പണം നല്‍കി വാര്‍ത്തകള്‍ ചെയ്തു തുടങ്ങിയത്. ഇതിന് നേതൃത്വം നല്‍കിയത് കൊച്ചിയിലെ ഒരു റിപ്പോര്‍ട്ടറും. നടന്‍ ബാലയുടെ യൂട്യൂബിന് നല്‍കിയ അഭിമുഖത്തില്‍ മൈസൂര്‍ രാജാവ് വിമാനയാത്രയില്‍ പരിചയപ്പെട്ടുവെന്നും, അങ്ങനെയാണ് തന്റെ ഗതി മാറിയതെന്നും പറയുന്നുണ്ട്. മുപ്പതിലധികം വര്‍ഷമായി ലോക ചരിത്രത്തിലെ പ്രധാന കളക്ഷനുകള്‍ താന്‍ ശേഖരിക്കുന്നുണ്ടെന്നും ഇയാള്‍ പറയുന്നു.

നിരവധി തവണ മോന്‍സണെതിരെ പരാതി നല്‍കിയിട്ടും കേരളാ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിലെത്തുന്നത്. അറസ്റ്റിന് പിന്നാലെ മോന്‍സനെക്കുറിച്ച് അഭിമുഖം നല്‍കിയ യൂട്യൂബര്‍മാരിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കലൂരിലെ വീട്ടിലുള്ളതില്‍ പലതും വ്യാജമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജമായ കാര്യങ്ങളെ തെറ്റിധരിപ്പിക്കുന്ന തരത്തില്‍ യൂട്യൂബര്‍മാര്‍ പ്രചരിപ്പിച്ചത് തട്ടിപ്പിന്റെ തുടക്കമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. പുരാവസ്തുവകുപ്പ് കലൂരിലെ മോന്‍സന്റെ വീട്ടിലെത്തി പരിശോധനകള്‍ നടത്താനും നീക്കമുണ്ട്. ഇവിടെയുള്ള വസ്തുക്കളുടെ ആധികാരികതയും, കാലപ്പഴക്കവും നിശ്ചയിച്ച് വിശദമായ റിപ്പോര്‍ട്ടാകും കോടതിക്ക് നല്‍കുക.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ