പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

പ്രിയങ്ക ഗാന്ധിയുടെ മുന്നിലും പിന്നിലും മാത്രമല്ല എ.വിജയരാഘവന്റെയും മുന്നിലും പിന്നിലും ഉള്ളതും വര്‍ഗീയ ശക്തികള്‍ തന്നെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് വര്‍ഗീയ ശക്തികള്‍ ആണെന്നത് പുതിയ ഒരു കാര്യമല്ല. വിജയരാഘവന് ഇപ്പോള്‍ എന്താണ് പുതിയൊരു വെളിപാട് ഉണ്ടായതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

വിജയരാഘവന്റെ പാര്‍ട്ടി പിഡിപിയുമായും ഐഎന്‍എല്ലുമായും പരസ്യ സഖ്യം ഉള്ളവരാണ്. പോപ്പുലര്‍ ഫ്രണ്ടുമായും ജമാഅത്തെ ഇസ്ലാമിയുമായും ഇവര്‍ സഖ്യം ഉണ്ടാക്കിയിരുന്നു. യുഡിഎഫ് ആവട്ടെ മുസ്ലിം ലീഗും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായും പരസ്യ സഖ്യത്തില്‍ ആണ്. സിപിഎമ്മിന് ഭൂരിപക്ഷ സമുദായത്തിന്റെ ജനപിന്തുണ നഷ്ടമായിരിക്കുകയാണ്. അത് തിരിച്ചു പിടിക്കാന്‍ വേണ്ടിയാണ് വിജയരാഘവനെ പോലെയുള്ളവര്‍ ഇത്തരം വെടികള്‍ പൊട്ടിക്കുന്നത്. ഇതിനൊന്നും പാര്‍ട്ടിയുടെ ഔദ്യോഗിക പിന്തുണ ലഭിക്കുകയില്ല.

മെക് സെവനെതിരെ കോഴിക്കോട് ജില്ലാ സെക്രട്ടറി വലിയ പ്രതികരണം നടത്തി. എന്നാല്‍ സിപിഎം തന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞതിനാല്‍ ജില്ലാ സെക്രട്ടറിക്ക് 24 മണിക്കൂര്‍ കൊണ്ട് മലക്കം മറക്കേണ്ടി വന്നു. മുഹമ്മദ് റിയാസും സംഘവും ആണ് ഇതിനെല്ലാം പിന്നില്‍. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുശേഷം അവരുടെ കേഡര്‍മാരെ എങ്ങനെയെല്ലാം സഖാക്കള്‍ ആക്കി മാറ്റാം എന്നാണ് സിപിഎം ശ്രമിക്കുന്നത്.

കൊല്ലത്തും ആലപ്പുഴയിലും സിപിഎമ്മില്‍ കണ്ട വിഭാഗീയതയുടെ മൂല കാരണം ഇതുതന്നെയാണ്. പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കാനുള്ള ഒരു കള്ളത്തരം മാത്രമാണ് സിപിഎമ്മിന്റെ മതനിരപേക്ഷത. വര്‍ഗീയശക്തികളോട് എന്ത് നിലപാട് എടുക്കണം എന്ന് പോലും സിപിഎമ്മിന് ധാരണ ഇല്ലാതായിരിക്കുന്നു. വലിയ ആശയ പാപ്പരത്തമാണ് സിപിഎം നേരിടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കട്ടപ്പന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതിക്കും കൊള്ളരുതായ്മകള്‍ക്കും എതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തും. സഹകരണ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കാന്‍ ആവശ്യമായ രീതിയിലായിരിക്കും ബിജെപിയുടെ പ്രക്ഷോഭങ്ങള്‍. സഹകരണ മേഖലയെ ശുദ്ധീകരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സഹകരണ കൊള്ളയില്‍ എല്ലാം പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഉന്നതരായ സിപിഎം നേതാക്കളാണ്. എന്നാല്‍ സഹകരണ രംഗത്ത് വലിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാനും ശുദ്ധീകരണത്തിനും കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്തിരിക്കുകയാണ്. കേന്ദ്രത്തിലെ സഹകരണ നിയമങ്ങള്‍ കേരളത്തിലും നടപ്പിലാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ തിരിയുകയാണ് കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നത്.

കേരളത്തിന്റെ പുരോഗതിക്ക് എല്ലാ മേഖലയിലും സഹായം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി 405 കോടി രൂപ കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇത് സംസ്ഥാനത്തിന് ഏറെ ഗുണകരമാണ്. സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഇന്നുവരെ ഒരു കേന്ദ്രസര്‍ക്കാരും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി ഇത്രയും സഹായം ചെയ്തിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞതും കേന്ദ്ര നിയമങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള അലംഭാവവും ആണ് ഇതിലും കൂടുതല്‍ സഹായം കേരളത്തിന് ലഭിക്കേണ്ടിയിരുന്നത് തടഞ്ഞത്.

എന്‍ഇപിക്കെതിരെ കേരളത്തില്‍ കള്ള പ്രചാരണമാണ് നടക്കുന്നത്. ദേശീയ വിദ്യാഭ്യാസം നയം ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്നാണ് കേരളത്തിലെ ചിലര്‍ പ്രചരിപ്പിക്കുന്നത്. സഹകരണ മേഖലയില്‍ കേന്ദ്ര നയത്തിനെതിരെ എങ്ങനെയാണോ പ്രചരണം നടത്തിയത് അതേപോലെ തന്നെയാണ് വിദ്യാഭ്യാസ മേഖലയിലും സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ഇത് കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും വലിയ തടസ്സമാണ് സൃഷ്ടിച്ചത്. രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫീസില്‍ നിന്നും കത്ത് കൊടുത്താല്‍ വിസിമാരും സെനറ്റ് മെമ്പര്‍മാരും ആകുന്ന ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി