സജി ചെറിയാന്റെ വിവാദ പ്രസംഗ വീഡിയോ കിട്ടാനില്ലെന്ന് പൊലീസ്; പരിപാടിയുടെ പൂര്‍ണ്ണ വീഡിയോ പുറത്തുവിട്ട് ബിജെപി നേതാവ്

മുന്‍മന്ത്രി സജി ചെറിയാനെതിരായ ഭരണഘടന അധിക്ഷേപ കേസില്‍ പൊലീസ് തിരയുന്ന വിവാദ പ്രസംഗത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ബിജെപി നേതാവ്. രണ്ടുമണിക്കൂറും 28 മിനിറ്റും 59 സെക്കന്‍ഡും ദൈര്‍ഘ്യം ഉള്ള പരിപാടിയുടെ പൂര്‍ണ്ണ വീഡിയോ വീഡിയോ ബിജെപി നേതാവ് സന്ദീപ് വചസ്പതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

മുന്‍ മന്ത്രി സജി ചെറിയാന്‍ എംഎല്‍എയുടെ ഭരണഘടനാ വിരുദ്ധ പ്രസംഗക്കേസില്‍ സിപിഎം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി അടക്കം പത്ത് പേരുടെ മൊഴിയെടുത്തിരുന്നു. വിവാദ പ്രസംഗത്തിന്റെ മുഴുവന്‍ സമയ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്നാണ് സംഘാടകര്‍ പൊലീസിന് മൊഴി നല്‍കിയത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോഗ്രാഫറുടെ മൊഴിയെടുത്തെങ്കിലും റെക്കോര്‍ഡ് ചെയ്ത വീഡിയോ താന്‍ സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു നല്‍കിയ മറുപടി. അതേസമയം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്ന വീഡിയോ പ്രസംഗം വിവാദമായതോടെ ഡിലീറ്റ് ചെയ്തിരുന്നു. ഈ വീഡിയോ വീണ്ടെടുക്കാന്‍ പൊലീസ് സൈബര്‍ ഫോറന്‍സിക് വിഭാഗത്തെ സമീപിക്കാനിരിക്കെയാണ് സന്ദീപ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിയായിരിക്കെ സജി ചെറിയാന്‍ പ്രസംഗിച്ചത്. സംഭവം വിവാദമായതോടെ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം