സിനിമാനടനാണ് പ്രതികരണവും സിനിമാ സ്റ്റൈലിൽ ആകും; സുരേഷ് ഗോപിയെ പിന്തുണച്ച് എം ടി രമേശ്

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സുരേഷ് ഗോപിയെ പിന്തുണച്ച് ബിജെപി നേതാവ് എം ടി രമേശ്. സിനിമാ നടനായതുകൊണ്ട് സുരേഷ് ഗോപിയുടെ പ്രതികരണവും സിനിമാ സ്റ്റൈലിലാകും എന്നാണ് എംടി രമേശ് പറഞ്ഞത്. 20% മാത്രമാണ് അയാൾ രാഷ്ട്രീയക്കാരൻ. 80% സിനിമാ നടൻ ആണ്. അപ്പോൾ സിനിമാ സ്റ്റൈലിൽ പ്രതികരിക്കും എന്നായിരുന്നു എംടി രമേശിന്റെ വാക്കുകൾ.

അതേ സമയം വനിതാ മാധ്യമ പ്രവർത്തകർ സുരേഷ് ഗോപിയുടെ അടുത്ത് പോകണോ എന്ന് മാധ്യമങ്ങൾക്ക് തീരുമാനിക്കാമെന്നും എംടി രമേശ് പറഞ്ഞു. നേരത്തെ തന്നോട് ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ ശരീരത്തിൽ കൈവച്ച് സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവം പൊലീസ് കേസായിരുന്നു. അതിനു പിറകെയാണ് കഴിഞ്ഞ ദിവസം അതുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മറ്റൊരു മാധ്യമപ്രവർത്തകയോട് കയർത്ത് സംസാരിച്ചതും വിവാദമായതോടെയാണ് എംടി രമേശിന്റെ പ്രതികരണം.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി