തിരുവനന്തപുരം കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപി സേഫ് ആണ്; പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വന്നാൽ നേരിടും: വി. വി. രാജേഷ്

തിരുവനന്തപുരം കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപി ഏറ്റവും സേഫ് ആണെന്ന് മേയർ വി. വി. രാജേഷ്. ഈ മാസം 29 ന് കൗൺസിൽ യോഗം നടക്കുമെന്നും പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വന്നാൽ നേരിടുമെന്നും വി. വി. രാജേഷ് പ്രതികരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നലെയുണ്ടായ സംഘർഷത്തിലും തുടർസംഭവങ്ങളിലും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയർ.

‘കാലിന് പൊട്ടൽ ഇല്ല. ഡിസ്ലോക്കേഷൻ ഉണ്ട്. ഡെപ്യൂട്ടി മേയർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. രാത്രിയോടെ ഡിസ്ചാർജ് ആയി. മേയർ ഓഫീസിൽ വരുന്നത് തടയുന്നത്, ജനങ്ങളെ ബുദ്ധിമുട്ടിക്കലാണ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തുന്നത് സമ്മതിക്കില്ല. കൗൺസിലർമാർ അല്ലാത്ത പൊതുപ്രവർത്തകർ നഗരസഭയ്ക്ക് ഉള്ളിൽ കയറി സമരം ചെയ്യരുത്. ശിവൻകുട്ടി പറയുന്നത് കോമഡിയാണ്. കൗൺസിലർ സുഗതന്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കും’ എന്നും മേയർ പറഞ്ഞു.

‘ജനാധിപത്യപരമായ സമരങ്ങൾ നടക്കട്ടെ. സംഘർഷത്തിൽ കേസുകൾ വരുമെന്നും മേയർ പറഞ്ഞു. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണത്തിലും ഫോറൻസിക് പരിശോധന വേണമെന്ന് സർക്കാരിനോട് കോർപറേഷൻ ആവശ്യപ്പെടും. ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ആവശ്യപ്പെടും. ഫോറൻസിക് ഓഡിറ്റിംഗ് ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു.

മാലിന്യനീക്കത്തിൽ കെ. മുരളീധരൻ പറഞ്ഞതിന് മറുപടി പറയുന്നില്ല. പ്രശ്നങ്ങളെ തമാശയാക്കാനും കമന്റ് അടിക്കാനുമില്ല. നിലവിലെ സിസ്റ്റത്തിൽ നിന്ന് കൊണ്ട് മനുഷ്യസാധ്യമായ എല്ലാം ചെയ്യുന്നുണ്ട്. പ്രധാന പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കോൺക്ലേവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും; അടുത്ത മാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്; സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ

'വീര്യം കുറഞ്ഞ മദ്യത്തെ കുറിച്ച് നല്ല നിർവചനം വേണം, നികുതി കുറയ്ക്കുന്ന നിലപാടുമായി എങ്ങനെ ബന്ധിപ്പിക്കാൻ കഴിയും'; മുഖ്യമന്ത്രിയുടെ മുഖമുദ്ര ഇരട്ടത്താപ്പെന്ന് എംവി ​ഗോവിന്ദൻ

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; അപ്രതീക്ഷിത മുഖങ്ങൾ എത്തിയേക്കുമെന്ന് സൂചന, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കും

'ഞാന്‍ നിങ്ങള്‍ക്കെല്ലാം തരാം എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റാകാം, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എടുത്ത് കൊടുക്കുന്നതാണ് കമ്യൂണിസ്റ്റുകളുടെ പണി'; പരിഹസിച്ച് ട്രംപ്

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; കോട്ടയത്ത് 11കാരന്‍ ജീവനൊടുക്കി

ലഹരിക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ പോരാട്ടം, 3 വർഷത്തെ മാസ്റ്റർ പ്ലാൻ അമിത് ഷാ ഇന്ന് അവതരിപ്പിക്കും

'സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല, വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും'; കെ മുരളീധരൻ

'ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരിക്കില്ല, വിശദമായ ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയെടുത്ത തീരുമാനം ധീരത'; മാർ ജോസഫ് പാംപ്ലാനി

'വീര്യം കുറവാണെങ്കിലും മദ്യം തന്നെയാണ്, സ്കൂൾ കുട്ടികൾ ശീതള പാനീയം പോലെ ഉപയോഗിക്കും'; വീര്യം കുറഞ്ഞ മദ്യം അപകടകരമെന്ന് കാണിച്ച് 2018ൽ ഋഷിരാജ് സിംഗ് അയച്ച കത്ത് പുറത്ത്