പെട്രോള്‍ ഡീസല്‍ അധിക നികുതിയില്‍ ബിജെപി സര്‍ക്കാരുകളെ മാതൃകയാക്കണം; ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറവ് വരുത്തണം : കെ. സുരേന്ദ്രന്‍

പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയില്‍ സംസ്ഥാനം കുറവ് വരുത്തണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ചുരുങ്ങിയത് പത്ത് രൂപയുടെയെങ്കിലും കുറവ് വരുത്തണമെന്നും കേരളത്തിലെ ഇന്നത്തെ സാഹചര്യം കണക്കിലെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

‘സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയില്‍ കുറവ് വരുത്തണം. വാറ്റ് ഇനത്തിലും സെസ് ഇനത്തിലും ഈടാക്കുന്നതില്‍നിന്ന് ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. പത്ത് രൂപയുടെ കുറവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം 15 രൂപ സംസ്ഥാന നികുതി ഇനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ സാഹചര്യം കണക്കിലെടുക്കണം’ സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് മില്‍മ പാലിന്റെ വില കൂട്ടിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ മില്‍മ പാലിന്റെ വില കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest Stories

ധർമേന്ദ്ര പ്രധാനെതിരെ സമരമിരിക്കാൻ തയ്യാറെടുത്ത് കോക്രോച് ജനത പാർട്ടി നായകൻ; ജൂൺ ആറിന് ഡൽഹിയിൽ സമരം; അണിചേരാൻ ആഹ്വാനം

വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാര്‍ക്ക് മാത്രം ഉത്തരവ് ബാധകമെന്ന് കൂട്ടിച്ചേര്‍ത്ത് കോടതി; വീണയ്‌ക്കെതിരെ അന്വേഷണം തുടരാം

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

'വണ്ടി എടുത്ത് മാറ്റെടാ എന്ന് പറഞ്ഞ് മര്‍ദ്ദിച്ചു'; പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി പിണറായി വിജയന്‍റെ ഡ്രൈവർ

ഐആർജിസി കമാൻഡർമാർ ഭരണത്തിൽ അമിതമായി ഇടപെടുന്നു; ഇറാൻ പ്രസിഡന്റ് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്; നിഷേധിച്ച് ഓഫീസ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല; ഇടക്കാല ഉത്തരവിനുള്ള സിഎംആര്‍എല്‍ ആവശ്യം തള്ളി ഹൈക്കോടതി

പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി

തുർക്ക്മെനിസ്ഥാനിലെ പരുത്തിപ്പാടങ്ങളിൽ നിന്ന് ഒരു അന്വേഷണം; ലോക ഫാഷന്റെ അലമാരയിൽ ഒളിപ്പിച്ചിരിക്കുന്ന നിർബന്ധിത തൊഴിൽ

ആഭ്യന്തരമന്ത്രിയുടെ സന്ദർശനം; ആലപ്പുഴയിൽ എസ്എഫ്ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ; നടപടി പ്രതിഷേധസാധ്യത കണക്കിലെടുത്ത്

മാസപ്പടി കേസ്: ഇഡി അന്വേഷണം തുടരും, ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും