ഇഷ്ടമുളള മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കുന്നു: ബിജെപിക്കെതിരെ ബിഷപ്പ് ജോസഫ് പാംപ്ലാനി

ബിജെപിക്കെതിരെ പരസ്യ വിമര്‍ശനവുമായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മതേതരത്വം ഭരണഘടന നാടിന് നല്‍കുന്ന ഏറ്റവും ശക്തമായ ഉറപ്പായിട്ടുപോലും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയാണെന്ന് പാംപ്ലാനി പറഞ്ഞു. ഇത്തരത്തില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണുനീരിനെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ് ദുഖവെളളി ആചരിക്കുന്നതെന്നും ജബല്‍പൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നതെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. കുരിശിന്റെ വഴി പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘കുരിശിന്റെ യാത്ര പോലും നടത്താന്‍ അനുവാദമില്ലാത്ത എത്രയോ നഗരങ്ങളാണ് നമ്മുടെ രാജ്യത്തുളളത്. ജബല്‍പൂരിലും മണിപ്പൂരിലും കാണ്ഡഹാറിലുമെല്ലാം എത്രയോ മിഷനറിമാര്‍ ക്രിസ്ത്യാനികളായതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടു. ക്രിസ്തുവും സുവിശേഷവും അവന്റെ അനുയായികളും ആദര്‍ശങ്ങളും രാജ്യദ്രോഹപരമായ കാര്യമായാണ് ഇന്ന് ചിത്രീകരിക്കപ്പെടുന്നത്. മതവും രാഷ്ട്രീയവും തമ്മില്‍ അനാവശ്യമായി സഖ്യം ചേരുമ്പോള്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും നിഷ്‌കളങ്കര്‍ നിഷ്ഠൂരമായി കൊല്ലപ്പെടുകയും നീതിയും സത്യവും കുഴിച്ചുമൂടപ്പെടുകയും ചെയ്യും’- ജോസഫ് പാംപ്ലാനി പറഞ്ഞു. എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നാണ് കുരിശിന്റെ വഴി ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം