കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടിയുടെ സ്വര്‍ണം പിടികൂടി, ആറ് പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു കോടിയോളം വരുന്ന സ്വര്‍ണം പൊലീസ് പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് കാരിയര്‍മാര്‍ അടക്കം ആറ് പേരെ കസ്റ്റഡിയിലെടുത്തു. രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഉരുളകളാക്കി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒഴിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. രണ്ട് കാരിയര്‍മാരെയും ഇവരെ സ്വീകരിക്കാനെത്തിയ നാല് പേരെയുമാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹ്‌റൈനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരും, ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന ഷെബിന്‍, ഷബീല്‍, ലത്തീഫ്, സലീം എന്നിവരുമാണ് കസ്റ്റഡിയിലുള്ളത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്