തൃശൂരിൽ വൻ ലഹരിവേട്ട; 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

തൃശൂര്‍ ചാലക്കുടിയില്‍ 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ അനൂപ്, നിഷാന്‍, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് പിടിയിലായത്. ചാലക്കുടി മുരിങ്ങൂര്‍ ദേശീയപാതയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ഒരു കിലോ വീതമുള്ള 11 പാക്കറ്റുകളിലാക്കിയ ലഹരി വസ്തുക്കള്‍ ആന്ധ്രയില്‍ നിന്നും കൊച്ചിയിലേക്ക് കടത്തുകയായിരുന്നു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മൂവര്‍ സംഘം പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.

ഹാഷിഷ് ഓയില്‍ മൂന്നര ലക്ഷം രൂപയക്ക് ആന്ധ്രയില്‍ നിന്ന് വാങ്ങിയതാണ് എന്നാണ് പ്രതികളുടെ മൊഴി. ഇതിനായി പണം മുടക്കിയത് കൊച്ചി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. ഒരു ഗ്രാമിന് 350 രൂപ നിരക്കിലാണ് വിപണിയില്‍ ഹാഷിഷ് ഓയിലിന്റെ വില്‍പ്പന നടത്തുന്നത്.ആന്ധ്രയില്‍ മുപ്പത്തിയെട്ടു ലക്ഷം രൂപ വിലയുള്ള ഇതിന് കേരളത്തില്‍ കോടികള്‍ വിലമതിപ്പുണ്ട്.

അറസ്റ്റിലായ പ്രതികള്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഒരുമാസമായി പൊലീസിന്റെ നിരീക്ഷണത്തില്‍ ഉള്ളവരാണ്. ഇവരുടെ ഫോണുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Latest Stories

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ