എറണാകുളം ജില്ലയില്‍ നാളെ ബീവറേജ് ജീവനക്കാരുടെ പണിമുടക്ക്

എറണാകുളം ജില്ലയില്‍ ഒരു വിഭാഗം ബീവറേജ് കോർപ്പറേഷൻ തൊഴിലാളികൾ നാളെ പണിമുടക്കും. ഐഎന്‍ടിയുസി, എഐടിയുസി എന്നീ സംഘടനകളില്‍ അംഗങ്ങളായ മുഴുവന്‍ ജീവനക്കാരും പണിമുടക്കി തൃപ്പൂണിത്തുറ പേട്ടയിലെ വെയര്‍ഹൗസിന് മുന്നില്‍ രാവിലെ 10 മണി മുതല്‍ ധര്‍ണയിരിക്കും.

ജീവനക്കാര്‍ക്ക് അലവന്‍സ് വെട്ടിക്കുറച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് ബിവറേജ് ജീവനക്കാരുടെ പണിമുടക്ക്. അധിക അലവന്‍സായി 600 രൂപ നല്‍കണമെന്നും ജീവനക്കാര്‍ മുഖേന കാലിക്കുപ്പികള്‍ തിരിച്ചെടുക്കുന്ന പദ്ധതി ഒഴിവാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.

പൊതു അവധികള്‍ പോലും ലഭിക്കാതെ 11 മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യിക്കുന്നതിലും അന്യായമായി സ്ഥലം മാറ്റുന്നതിലും അശാസ്ത്രീയ ഷിഫ്റ്റ് സംവിധാനം നടപ്പിലാക്കുന്നതിലുമാണ് പ്രതിഷേധമെന്ന് സമരസമിതി വ്യക്തമാക്കി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം