എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണം അല്ല; എഡിജിപി തെറ്റുകാരനാണെങ്കിൽ ശക്തമായ നടപടിയെടുക്കും: ടിപി രാമകൃഷ്ണൻ

എഡിജിപി എം ആർ അജിത് കുമാർ എന്തിന് ആർഎസ്എസ് നേതാക്കളെ കണ്ടുവെന്നത് പരിശോധിക്കേണ്ടതാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്നും തെറ്റുകാരനാണെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. എൽഡിഎഫ് യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടിപി രാമകൃഷ്ണൻ. അതേസമയം ഫോൺ ചോർത്താൽ ആര് ചെയ്താലും തെറ്റാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. അൻവർ ഉന്നയിച്ച എല്ലാ പ്രശ്നവും അന്വേഷിക്കും. എല്ലാ ദിവസവും ആരോപണം ഉന്നയിക്കൽ നല്ല ലക്ഷണം അല്ലെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ സഖ്യ കക്ഷികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എഡിജിപി എംആര്‍ അജിത്കുമാറിന് സംരക്ഷണ കവചം തീര്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സിപിഎമ്മിന്റെ സഖ്യ കക്ഷികള്‍ എഡിജിപിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നേരെത്തെ രംഗത്തെത്തിയിരുന്നു. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും വിഷയം ചര്‍ച്ചയായെങ്കിലും അജിത്കുമാറിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയന്‍ തയ്യാറായില്ല.

എംആര്‍ അജിത്കുമാറിനെതിരെയുള്ള അന്വേഷണം ഡിജിപിയുടെ പരിധിയില്‍ കൊണ്ടുവരാമെന്ന നിലപാട് മാത്രമാണ് മുഖ്യനില്‍ നിന്നുണ്ടായത്. എന്നാല്‍ സിപിഐ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ സഖ്യകക്ഷിയായ ആര്‍ജെഡിയും അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടിലാണ്. ഇതുകൂടാതെ എന്‍സിപിയും, ജെഡിഎസും എഡിജിപി വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ