'വാളയാർ ആൾക്കൂട്ട കൊലപാതകം ബിജെപിയുടെയും സംഘപരിവാറിന്റേയും തലയിൽ കെട്ടിവെക്കാൻ ശ്രമം'; കോൺഗ്രസിനും സിപിഎമ്മിനുമെതിരെ സി കൃഷ്ണകുമാർ

കോൺഗ്രസിനും സിപിഎമ്മിനുമെതിരെ ബിജെപി നേതാവ് സി കൃഷ്ണകുമാർ. വാളയാർ ആൾക്കൂട്ട കൊലയെ ബിജെപിയുടെയും സംഘപരിവാറിന്റേയും തലയിൽ കെട്ടിവെക്കാനാണ് സിപിഐഎമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. എംബി രാജേഷ് മന്ത്രിക്ക് നിരക്കാത്ത പ്രസ്താവന നടത്തിയെന്നും ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നത് കോൺഗ്രസുകാരെന്നും സി കൃഷ്ണകുമാർ പറഞ്ഞു.

കൊണ്ടോട്ടി രാജേഷ് മാഞ്ചി , അട്ടപ്പാടി മധു കേസിൽ ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ രാഷ്ട്രീയ പശ്ചത്തലം വരുന്നത്. കൊണ്ടോട്ടി രാജേഷ് മാഞ്ചി , അട്ടപ്പാടി മധു കേസിൽ ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ രാഷ്ട്രീയ പശ്ചത്തലം വരുന്നതെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. നിലവിൽ അറസ്റ്റിലായ അഞ്ചു പ്രതികൾക്ക് പുറമെ കൃത്യത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾ നാടുവിട്ടതായി സൂചനയുണ്ട്. റാം നാരായണനെ മർദ്ദിച്ചവരിൽ സ്ത്രീകളും ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

കേസിൽ അറസ്റ്റിലായ പാലക്കാട് അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, വിപിൻ എന്നിവർ ബിജെപി അനുഭാവികളാണെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. നാലാം പ്രതി ആനന്ദൻ സിഐടിയു പ്രവർത്തകനാണ്. അതിനിടെ വാളയാർ ആൾക്കൂട്ടക്കൊല കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളാണ്. ശക്തമായ വകുപ്പുകൾ ചേർക്കാൻ പൊലീസ് തയ്യാറായില്ല. രാം നാരായണൻ ദലിത് വിഭാഗത്തിൽ ഉൾപ്പെട്ട ആളായിട്ടും എസ്‍സി-എസ്ടി വകുപ്പും ആൾക്കൂട്ട കൊലപാതകം എന്ന വകുപ്പും ചേർത്തിട്ടില്ലെന്നാണ് വിവരം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം