ഇ ഡി സംഘത്തിന് നേരെ നടത്തിയ ആക്രമണം; നാല് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റ വസതിയില്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയിലെന്ന് പൊലീസ്.

ഡിവൈഎഫ്‌ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്ത് അടക്കം നാല് പേരെയാണ് പിടികൂടിയിരിക്കുന്നത്. ശ്രീജിത്തിന് പുറമേ മനോജ്, ജീവന്‍, ഷാഹിന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നാല് പേര്‍ക്കും ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇ ഡി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ അറസ്റ്റ് നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതികള്‍ പാളയം ഏരിയ കമ്മിറ്റി ഓഫീസില്‍ അഭയം തേടി. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ തമ്പടിച്ചു. തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളായ വി ജോയ്, വി ശിവന്‍കുട്ടി, ജോണ്‍ ബ്രിട്ടാസ് എംപി, വി കെ പ്രശാന്ത് അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

പ്രതികള്‍ ഏരിയ കമ്മിറ്റി ഓഫീലില്‍ ഇല്ലെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്. ഈ സമയം പത്ത് പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് സിപിഐഎം നേതാക്കള്‍ക്ക് കൈമാറി. പ്രതികളെ പിടികൂടാനായി പാര്‍ട്ടി ഓഫീസിലേക്ക് കയറുമെന്നും നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദേശമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസിനെ പാര്‍ട്ടി ഓഫീസില്‍ കയറാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് വി ശിവന്‍കുട്ടി സ്വീകരിച്ചത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന നിലപാടില്‍ പൊലീസ് ഉറച്ചു നിന്നു. ഇതിന് പിന്നാലെയായിരുന്നു ശ്രീജിത്തിന്റെ അറസ്റ്റ്.

ബേക്കറി ജങ്ഷനില്‍വെച്ചാണ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പൊലീസിന്റേതായിരുന്നു നടപടി. ശ്രീജിത്തിനെ നന്ദാവനം എആര്‍ ക്യാമ്പിലേക്ക് മാറ്റി. അതിനിടെ സംഭവത്തില്‍ വധശ്രമത്തിന് പൊലീസ് കേസെടുത്തു. മാരകായുധങ്ങളുമായി ആക്രമിച്ചെന്ന ഇ ഡി ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കൂടുതല്‍ വകുപ്പുകളും ചുമത്തും. സംഭവത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയോടാണ് ഗവര്‍ണര്‍ വിവരങ്ങള്‍ തേടിയത്. ഫോണില്‍ ഡിജിപി വിവരങ്ങള്‍ ധരിപ്പിച്ചു. നടന്ന സംഭവങ്ങള്‍ ഡിജിപി വിവരിക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

അക്‌സർ പട്ടേലിനെ മാറ്റി കൃണാൽ പാണ്ഡ്യയെ ഇന്ത്യൻ ടീമിൽ എടുക്കണം: കെ ശ്രീകാന്ത്

ഇഡി ഉദ്യോ​ഗസ്ഥർക്ക് നേരെ നടത്തിയ ആക്രമണം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

‘പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു’: പിണറായി വിജയനെ പിന്തുണച്ച് സ്റ്റാലിൻ

ഹർഷിനയുടെ വയറ്റിൽ അഞ്ചുവർഷം കിടന്നത് ഒരു ചവണ മാത്രമല്ല. കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും

ഇഡിക്ക് നേരെ നടന്ന ആക്രമണം: 10 പ്രതികളെയും തിരിച്ചറിഞ്ഞു; പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സിപിഎം നേതാക്കൾക്ക് കൈമാറി

മാസപ്പടി കേസിൽ റെയ്‌ഡ്‌ പൂർത്തിയായി; പരിശോധന നീണ്ടുനിന്നത് 8 മണിക്കൂർ,വീണ വിജയന്റെ അക്കൗണ്ട് വിവരങ്ങൾ ഇ ഡി ശേഖരിച്ചു

'ഇഡി സർക്കാരിന്റെ സൈന്യമല്ല, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണം; പിണറായി വിജയനെതിരായ നടപടിയിൽ പ്രതികരിച്ച് മഹുവ മൊയിത്ര

ഇ ഡിക്കെതിരായ സിപിഐഎം ആക്രമണം; പിന്നാലെ മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ പങ്കുവെച്ച് പിണറായി വിജയൻ

കേരളത്തിലെ ഇ ഡി റെയ്‌ഡ്, ഇ ഡി ആസ്ഥാനത്ത് പ്രതിഷേധം; എം എ ബേബിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

'പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡ്‌ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം, പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും സഹകരണവും ഉണ്ട്'; സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌