തിരുവനന്തപുരത്ത് എടിഎം തകര്‍ത്ത നിലയില്‍

തിരുവനന്തപുരം കുടപ്പനക്കുന്ന് കളക്ടറേറ്റിന് സമീപമുള്ള എസ്ബിഐയുടെ എടിഎം തകര്‍ത്ത നിലയില്‍. ഇന്ന് രാവിലെയാണ് എടിഎം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

മോഷണശ്രമമായിരിക്കാമെന്ന സംശയത്തില്‍ സമീപവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.എന്നാല്‍ മോഷണശ്രമമല്ല സാമൂഹികവിരുദ്ധര്‍ തകര്‍ത്തതായിരിക്കാമെന്ന് പൊലീസ് പറയുന്നു.

പ്രാഥമികാന്വേഷണത്തില്‍ യന്ത്രത്തിന് തകരാര്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും ചില്ലു വാതില്‍ മാത്രമെ തകര്‍ത്തിട്ടുള്ളുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുട്ടെന്നും എസ്ബിഐ അധികൃതര്‍ എത്തിയതിനുശേഷം തുടര്‍ നടപടികള് സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

കേരളത്തില്‍ എടിഎം കവര്‍ച്ച തുടര്‍ക്കഥയാവുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് കോഴിക്കോട് നഗരത്തില്‍ രണ്ടിടത്ത് എടിഎം കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Latest Stories

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്