സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും; കേരളത്തിലെ ജനങ്ങള്‍ തങ്ങളോടൊപ്പമെന്ന് ആശ പ്രവര്‍ത്തകര്‍

വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ആശ പ്രവര്‍ത്തകര്‍. രാപ്പകല്‍ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നുവെന്ന് സമരസമിതി പറയുന്നു.

ഓണറേറിയം വര്‍ദ്ധനവിലും വിരമിക്കല്‍ ആനുകൂല്യത്തിലും തീരുമാനമായിട്ടില്ല. ഞായറാഴ്ച സമരത്തിന്റെ 64ാം ദിവസമാണ്. ഏപ്രില്‍ 21ന് ആശമാരെ പിന്തുണച്ച തദ്ദേശസ്ഥാപന ഭരണാധികാരികളെ ആദരിക്കും. സമരത്തെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ പല പരിശ്രമങ്ങളും നടത്തുന്നു. തങ്ങളെ കരിവാരി തേക്കാന്‍ ശ്രമം നടക്കുന്നുവെന്ന് എസ് മിനി പറഞ്ഞു.

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. സമരം നിര്‍ത്തുക അജണ്ടയില്‍ ഇല്ലെന്നും പൂര്‍വാധികം ശക്തിയായി മുന്നോട്ടു പോകുമെന്നും എസ് മിനി മാധ്യമങ്ങളോട് പറഞ്ഞു. 99 ശതമാനം ജനങ്ങളും സമരത്തോടൊപ്പമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കിയെടുക്കുവാന്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ ശക്തമായ പ്രക്ഷോഭം ഇനിയും ഉണ്ടാകുമെന്നും മിനി കൂട്ടിച്ചേര്‍ത്തു.

ഈ ഒരു സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ സ്ത്രീകള്‍ നടത്തുന്ന ഐതിഹാസിക സമരമായി രേഖപ്പെട്ടുകഴിഞ്ഞുവെന്ന് എസ് മിനി പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് സമരസമിതി പറഞ്ഞു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്