ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെ; സി.പി.എമ്മിനെ പരിഹസിച്ച് കെ. സുധാകരന്‍

കോണ്‍ഗ്രസിന് മുന്നില്‍ നിബന്ധന വെയ്ക്കാന്‍ കോടിയേരിയും ആര്‍ എസ്പിയും ആയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎം നിലപാട് സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതാണ്. കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ നിരയുണ്ടാക്കാന്‍ സാധിക്കില്ല. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചത് പോലെയാണ് ആര്‍എസ്പിയുടെ വാദമെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് പച്ചത്തുരുത്ത് ഉള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലും സാധിക്കുന്നില്ല. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയമാണ് സിപിഎം ഏറ്റെടുത്തത്. പക്ഷേ ഇന്ത്യയില്‍ അതിന് പ്രസക്തിയില്ല. സിപിഎമ്മിന്റെ നിലപാട് പരമപുച്ഛത്തോടെ തള്ളിക്കളയാനെ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രാധാന്യം സ്റ്റാലിനും ശരദ് പവാറും മനസിലാക്കിയിട്ടുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുളയിലേ നുള്ളിക്കളയേണ്ടതായിരുന്നു. വിഷയത്തില്‍ കേന്ദ്രമന്ത്രിയുടേത് അഴകൊഴമ്പന്‍ നയമാണെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്