എന്‍. ടി സാജന്റെ നിയമനം; സ്‌റ്റേ താത്കാലികം, തീരുമാനം സര്‍ക്കാരിനെ അറിയിക്കാതെ: എ.കെ ശശീന്ദ്രന്‍

മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ എന്‍.ടി.സാജന്റെ നിയമനം വനം വകുപ്പ് അറിഞ്ഞുതന്നെയാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. നിയമനം തടഞ്ഞ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നടപടി താത്ക്കാലികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിനെ അറിയിക്കാതെയാണ് ട്രിബ്യൂണല്‍ തീരുമാനമെടുത്തത്. സംഭവത്തില്‍ വനംവകുപ്പ് മേധാവി ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ചതായി അറിയില്ല. ഈ മാസം 7 ന് സര്‍ക്കാരിന്റെ അഭിപ്രായം പൊതുഭരണവകുപ്പ് ട്രിബ്യൂണലില്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ദക്ഷിണ മേഖലയിലെ വനം സര്‍ക്കിള്‍ മേധാവിയായാണ് എന്‍ ടി സാജനെ നിയമിച്ചത്. എന്നാല്‍ നിയമനം ചട്ട വിരുദ്ധമാണെന്ന് മുന്‍ ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നടപടി.

വിഷയത്തില്‍ വനം വകുപ്പിന്റെ അന്വേഷണം അവസാനിച്ചു. ആറ് മാസം മുമ്പ് അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചു. ക്രൈം ബ്രാഞ്ചിന്റേതാണ് അന്തിമ റിപ്പോര്‍ട്ടെന്നും ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ മാറ്റിയിട്ടില്ലല്ലോ എന്നും മന്ത്രി ചോദിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ